Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

അളളാഹുവിന്റെ കല്പനകളെയും പ്രവാചക വചനങ്ങളെയും വിസ്മരിച്ചുകൊണ്ട് ആവേശത്തോടെ ജന്മദിനം കൊണ്ടാടുന്നതിൽ മാത്രം പ്രവാചക സ്‌നേഹമാകുമോ ?

Written By കടൽത്തീരം on 2016, ഡിസംബർ 11, ഞായറാഴ്‌ച | 11:14 PMഅന്ധകാരത്തിലും അഞ്ജതയിലും കഴിഞ്ഞുകൊണ്ടിരുന്ന മാനവ സമൂഹത്തെ സത്യത്തിലേക്കും സൻമാഗ്ഗത്തിലേക്കും നയിച്ച് മാതൃകാജീവിതം കാണിച്ചുതന്ന അന്ത്യ പ്രവാചകൻ മുഹമ്മദ് മുസ്തഫ (സ) യുടെ ജന്മദിനം കൊണ്ടാടുന്ന ഈ സുദിനതത്തിൽ നാം ഓരോരുത്തരും അളളാഹുവിന്റെ കല്പനകളെയും പ്രവാചക വചനങ്ങളെയും വിസ്മരിച്ചുകൊണ്ടിരിക്കുകയും ധിക്കാരികളും  അഹങ്കാരികളുമായി ജീവിക്കുകയുമാണ് നാം ചെയ്യുന്നത്. അളളാഹുവിന്റെ കല്പനകളെയും പ്രവാചക വചനങ്ങളെയും വിസ്മരിച്ചുകൊണ്ട് ജീവിക്കുന്ന നാം ആവേശത്തോടെ ജന്മദിനം കൊണ്ടാടുന്നതിൽ മാത്രം പ്രവാചക സ്‌നേഹമാകുന്നില്ല. വർത്തമാനകാല സംഭവങ്ങൾ ഇസ്ലാമിക ആശയങ്ങൾക്കും ആദർശങ്ങൾക്കും ദർശനങ്ങൾക്കും നബി വചനങ്ങൾക്കും പ്രാധാന്യവും പ്രശസ്തിയും വർദ്ധിച്ചുകൊണ്ടിരിക്കുകയും മാനവ സമൂഹം അത് അംഗീകരിച്ചുകൊണ്ടിരിക്കുകയുമാണ്. ഇസ്ലാമിക വിധി നടപ്പിലാക്കുന്ന ഇസ്ലാമിക രാഷ്ട്രത്തിൽ ശരീയത്ത് വിധി പ്രകാരം വ്യക്തമായ സാക്ഷികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ കുറ്റം ചെയ്യുന്നവർ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ കുറ്റക്കാരൻ വ്യഭിചാരിയാണെങ്കിൽ(സ്ത്രീ പീഡനം, ബലാല്‍സംഘം) എന്നീ കുറ്റകൃത്യങ്ങൾ നടത്തിയവരെ ജനമദ്യത്തിൽ കല്ലെറിഞ്ഞ് കൊല്ലണമെന്നും കളവ് നടത്തിയവന്റെ കൈ വെട്ടണമെന്നും കൊല നടത്തിയവന്റെ കഴുത്ത് വെട്ടണമെന്നും മറ്റ് കുറ്റകൃത്യങ്ങൾ നടത്തിയവരെ കുറ്റകൃത്യങ്ങളുടെ ഗൗരവം അനുസരിച്ചുളള ശിക്ഷ അർഹിക്കുന്നുണ്ടെന്നും ശരീയത്ത് വിധി നിർദ്ദേശിക്കുന്നു ഇത്തരം ശിക്ഷാവിധികൽ നടപ്പിലാക്കുന്നിടത്ത് കുറ്റകൃത്യങ്ങൾ കുറയുകയും സ്ത്രീകൾക്കും മറ്റും സുരക്ഷിതമായി ജീവിക്കാനും മറ്റും സാധിക്കുന്നു.
എന്നാൾ ജന്മം തൊട്ട് മരണം വരെ ഇഹപരസുരക്ഷിതരും വിജയികളും ആവണമെങ്കിൽനാം എങ്ങനെ ജീവിക്കണം കുടുംബജീവിതവും ദാമ്പത്ത്യജീവിതവും മാതാപിതാക്കളുടെ സംരക്ഷണത്തിന്റെ പ്രാധാന്യവും സാമൂഹ്യബന്ധവും രാജ്യസ്‌നേഹവും പ്രതിബന്ധതയും, ബന്ധം ചേർക്കലും ഒക്കെത്തന്നെ ഇസ്ലാം മത നായകൻ(പ്രവാചകൻ മുഹമ്മദ് നബി (സ) 1479 വർഷങ്ങൾക്ക്മുമ്പ് മാനവ സമൂഹത്തെ പഠിപ്പിച്ചിരുന്നു.
എന്നാൽ വർത്തമാനകാല സംഭവങ്ങൾക്ക് മുമ്പിൽ ( കർണ്ണാടകയിലും ഡൽഹിയിലും ഒഡീസയിലും കേരളത്തിലും, ഗുജറാത്തിലും നമ്മുടെ രാജ്യത്തിലെ നാനാഭാഗങ്ങളിലും (ഇന്ത്യയിൽ) നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനെപ്പറ്റിയും ശിക്ഷാ നടപടികളെപ്പറ്റിയും ശാശ്വതമായ പരിഹാരമാർഗ്ഗങ്ങളെപ്പറ്റിയുമൊക്കെ തന്നെ ച്ർച്ച ചെയ്യപ്പെടുമ്പോൾ, ചർച്ചചെയ്യപ്പെടുന്നവർ മുന്നോട്ട് വെക്കുന്ന നിർദ്ദേശവും പരിഹാരമാർഗ്ഗവും ഇസ്ലാമിക രാഷ്ട്രങ്ങളിലും മറ്റും നടത്തുന്ന ശരീഅത്ത് വിധിപ്രകാരമുളള ശിക്ഷാ നടപടികൾ വേണമെന്നതാണ് സർവ്വെ മേഖലകളിൾ നിന്നും മുഴങ്ങികേൾക്കുന്നത്.
സ്ത്രീകളെ പീഡിപ്പിക്കുന്നവർക്കും സ്ത്രീകളെ കഴുകൻമാരെപ്പോലെ വ്യഭിചരിച്ച് പിച്ചിച്ചീന്തുകയും ചെയ്യുന്നവർക്ക് വധശിക്ഷതന്നെ നൽകണമെന്ന് തന്നെയാണ് ഡൽഹി സംഭവത്തിന്റെ പശ്ചാത്തലത്തിൽ ചർച്ചചെയ്യപ്പെട്ടവർ മുമ്പോട്ട് വെച്ച നിർദ്ദേശങ്ങളിലധികവും. എന്നാൽ വധശിക്ഷ നൽകണമെന്ന് പറയുന്നതോടൊപ്പം തന്നെ സ്ത്രീകളുടെ വസ്ത്രധാരണകളെപ്പറ്റിയും ചർച്ച ചെയ്യപ്പെട്ടുതുടങ്ങി. ജീൻസ് പാന്റും, ഹാഫ് സ്‌കേർട്ടും അധരവും ഉദരവും നിതബവും മാറിടവും എടുത്തുകാണിക്കുന്ന രീതിയിലുളള അര്‍ദ്ധനഗ്നത വേഷവും ഉപേക്ഷിക്കണമെന്നും നിരോധിക്കണമെന്നും തനിച്ച് താമസിക്കുന്നതും അസമയങ്ങളില്‍ യാത്ര ചെയ്യുന്നതും സൂക്ഷിക്കണമെന്നും അസമയങ്ങളിലുളള സഞ്ചാരം കുറക്കണമെന്നുകൂടി ചർച്ച ചെയ്യപ്പെട്ടു തുടങ്ങി. ഇത്തരം സംഭവങ്ങൾ നടക്കുന്ന വർത്തമാനകാലത്താണ് അന്ത്യ പ്രാവചകൻ മുഹമ്മദ് മുസ്തഫ (സ) യുടെ 1487 വർഷങ്ങൾക്ക് മുമ്പുളള മാനവസമൂഹത്തെ വിളിച്ചുണർത്തിക്കൊണ്ട് നൽകിയ സന്ദേശങ്ങളുടെയും വചനങ്ങളുടെയും ദർശനങ്ങളുടെയും ദീർഘവീഷണങ്ങളുടെയും പ്രാധാന്യവും പ്രശക്തിയും മാനവ സമൂഹം തിരിച്ചറിയുന്നത്.

വസ്ത്രധാരണവും യാത്രാ സ്വാതന്ത്ര്യവും ജീവിത രീതിയും ഇഷ്ട ജീവിതവും ഒക്കെ തന്നെ പൗരാവകാശവും മൗലീകാവകാശവും ആവിഷ്‌ക്കാര സ്വാതന്ത്ര്യവുമാണെന്നൊക്കെ പറഞ്ഞ് കൊണ്ട് ഇഷ്ടപ്പെട്ട രീതിയിൽ ജീവിക്കുന്നവരും നമ്മുക്കിടയിലുണ്ട്. എന്നാൽ പറയുന്നവരുടെ സുരക്ഷിതവും മറ്റും ഉറപ്പാക്കാൻ സാധിക്കാത്ത അവസ്ഥയാണ് അവർക്കും ഇന്നുളളത്. വിവേകവും സ്വബോധവും ഉളള സമൂഹമാക്കിത്തീർക്കാൻ വേണ്ടി മദ്യത്തെ ഘട്ടം ഘട്ടമായി പ്രവാചകൻ നിരോധിച്ചുകൊണ്ട് സ്വബോധമുളള സമൂഹത്തിന് മുമ്പിൽ പ്രവാചകൻ (സ) സത്യത്തിന്റെ സല്‍ സന്ദേശങ്ങൾ പ്രചരിപ്പിച്ചു. 
അസത്യത്തിനും അശക്തിക്കും അധർമ്മത്തിനും അനീതിക്കും തിന്മക്കുമെതിരെ പ്രവാചകൻ പോരാടി. സ്‌നേഹം, ക്ഷമ, താഴ്മ, എളിമ, കരുണ ,മാനവികത, സാഹോദര്യം, സൗഹാർദ്ദം, സമത്വം, വിഞ്ജാനം എന്നിവ ജീവിതത്തിൽ പകർത്തുകയും മാതൃകയാക്കുകയും ചെയ്ത പ്രവാചകൻ (സ) സത്യമാണ് ശക്തി, ശക്തിയാണ് ദൈവം (അളളാഹു) ഏകദൈവമാണ് രക്ഷകൻ എന്ന് ലോകത്തെ പഠിപ്പിച്ചു. കോപം വരുന്നവരോട് താഴ്മയോടും ഇളം പുഞ്ചിരിയോടും സംസാരിക്കാനും സമീപിക്കാനും പഠിപ്പിച്ചു. പൈശാചിക ചിന്തയും വികാരവും വരുമ്പോള്‍ ഖുറാന്‍ പാരായണം ചെയ്യാനും നോമ്പ് അനുഷ്ഠിക്കാനും പ്രവാചകന്‍ പഠിപ്പിച്ചു. ( നൈമിഷിക സുഖത്തിന് വേണ്ടി കണ്ടവന്റെകൂടെയും ജീവിതത്തിൽ നിന്നും ഒളിച്ചോടാനല്ല പ്രവാചകൻ പഠിപ്പിച്ചത്).
മദ്യപാനം, വ്യഭിചാരം, കളവ്, ചതിവ്, വഞ്ജന, പരദൂഷണം, കൊളള, കൊല, ചാരപ്പണി, പലിശ, അർഹിക്കാത്തത് തട്ടിയെടുക്കലും, പിടിച്ചൊടുക്കലും, മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കൽ, നശീകരണ പ്രവണത, കുറ്റകൃത്യങ്ങൾ തീവ്രവാദം, ഭീകരപ്രവർത്തനങ്ങൾ, ആർഭാടം, അഹങ്കാരം, ധിക്കാരം, പിശുക്ക്, രാജ്യദ്രോഹ കുറ്റകൃത്യങ്ങൾ എന്നിവയെല്ലാം തന്നെ തിന്മയായി പ്രഖ്യാപിക്കുകയും വിലക്കുകയും ചെയ്തു.
സൃഷ്ടി നിർമ്മിതമായ സാമൂഹ്യ നിയമപ്രകാരമുളള ഇഹലോഹ ശിക്ഷ മാത്രമല്ല സൃഷ്ടികർത്താവിന്റെ പരലോക ശിക്ഷയ്ക്ക് കൂടി അർഹനും നരകത്തിന് അവകാശികളുമാണെന്ന് മുന്നറിയിപ്പ് നല്‍കിയ പ്രവാചകന്റെ ജന്മദിനം നാം കൊണ്ടാടുമ്പോൾ പ്രവാചക വചനവും ജീവിത രീതിയും , മാതൃകാജീവിതവും, നാം എത്രത്തോളം ജീവിതത്തിൽ പകർത്തിക്കൊണ്ടാണ് നബിദിനം കൊണ്ടാടുന്നത് എന്ന കാര്യത്തില്‍ പുനർചിന്തനം ഈ സുധിനത്തിൽ നാം ഓരോരുത്തരും നടത്തേണ്ടതുണ്ട്. 
വർത്തമാന മാധ്യമങ്ങളിൽ നിറഞ്ഞുകാണുന്ന വാര്‍ത്തകളും അനുഭവ കാഴ്ചകളും നാം എടുത്ത് നോക്കുകയാണെങ്കിൽ അരുത്‌യെന്നും തിന്മയാണെന്നും പ്രവാചകന്‍ മുഹമ്മദ് (സ) പറഞ്ഞ കാര്യങ്ങൾ പ്രവര്‍ത്തിക്കുന്നതിൽ ഭൂരിപക്ഷവും മുസ്ലീം നാമധാരികളായവരാണെന്നറിയുമ്പോൾ പ്രവാചകനെയും ഇസ്ലാമി നെയും യഥാർത്ഥത്തിൽ നിന്ദിക്കുന്നവർ ആരാണെന്നത് സ്വയം ചിന്തയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. പ്രവാചകനെപ്പറ്റി ബാലപാഠം പോലും അറിയാതെ തൂലിക ചലിപ്പിച്ച്‌പോയ അധ്യാപകനോ? സിയോണിസ്റ്റുകളുടെ തന്ത്രത്തിന്റെ വാഗ്ദാക്കളായി ഇസ്ലാമിനെയും പ്രവാചകനെയും നിന്ദിക്കുന്ന രീതിയിൽ സിനിമ നിർമ്മിച്ച ചലിചിത്ര നിർമ്മാതാവോ? എഴുത്തുകാരൻ സൽമാൻ റുഷിദിയോ? ബംഗ്ലാദേശ് എഴുത്തുകാരിയോ? ആരാണ് യഥാർത്ഥത്തിൽ ഇസ്ലാമിനെയും പ്രവാചക ജീവിത ചര്യയെയും നിന്ദിക്കുന്നവർ എന്നത് നാം തിരിച്ചറിയണം.
തിന്മയാണെന്ന് പഠിപ്പിക്കുകയും അരുത് എന്ന് പറഞ്ഞുകൊണ്ട് വിലക്കുകയും ചെയ്ത കാര്യങ്ങളും കുറ്റകൃത്യങ്ങളും ചെയ്യുന്നവരിൽ അധികവും വർത്തമാനകാലത്ത് മുസ്ലീം നാമധാരികളായി തീരുമ്പോൾ വരുത്തിവെക്കുന്ന ദുരന്തവും പേരുദോഷവും രാജ്യവും സമൂഹവും സമുദായവുമാണ് അനുഭവിക്കേണ്ടിവരുന്നത്.
നന്മയും സൽക്കർമവും സൽ സന്ദേശവുമാണ് പ്രവാചകൻ നമ്മെ പഠിപ്പിച്ചു തന്നിരിക്കുന്നത്. നശ്വരമായ ഇഹലോഹ ജീവിതത്തിൽ നാം ഓരോരുത്തരും അനശ്വരമാണെന്ന തോന്നലോടെയാണ് ജീവിക്കുന്നത്. ധിക്കാരിയും അഹങ്കാരിയുമായി ജീവിക്കുന്ന മനുഷ്യൻ സൃഷ്ടികർത്താവിനെയും പ്രവാചക വചജനങ്ങളെയും ജീവിത ചര്യയെയും വിസ്മരിക്കുകയാണ്.
അയൽവാസി പട്ടിണികിടക്കുമ്പോൾ വയർ നിറച്ച് ഉണ്ണുന്നവൻ എന്റെ സമുദായത്തിൽ പെട്ടവനല്ലെന്ന് പഠിപ്പിച്ച പ്രവാചകന്റെ അനുചരന്‍മാരാകട്ടെ അയൽബന്ധങ്ങൾ പോലും ഇല്ലാതാക്കുന്ന തരത്തിലുളള മതിലുകൾ ജാതിയുടെയും മതത്തിന്റെയും രാഷ്ട്രിയത്തിന്റെയും സമ്പത്തിന്റെയും പേരിലുളള മതിലുകള്‍ക്ക് പുറമെ വീടിന്റെ മതിലുകളും വീടിന്റെ ചുറ്റുമതിലുകളും വൻമതിലുകളാക്കി നിർമ്മിച്ച് സാമൂഹ്യബന്ധവും സഹജീവകളായ അയൽവാസികൾ തമ്മിലുളള പരസ്പര വിനിമയവും ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന രീതിയും സംവിധാനവുമാണ് നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. സഹജീവികളിൾ നിന്നും സൃഷ്ടാവിൽ നിന്നും സുരക്ഷിതരാവണമെങ്കിൽ സൃഷ്ടാവിനെയും സൃഷ്ടികളെയും സ്‌നേഹിക്കുന്നതിൽ കൂടെ മാത്രമേ സാധ്യമാവുകയുളളൂവെന്ന വസ്തുത നാം വിസ്മരിക്കുകയാണ്. 
സമ്പത്തും അധികാരവും ആരോഗ്യവും സ്വാധീനവും വെടിയേല്ക്കാത്തതും ബോംബിന്റെയും മിസൈലിന്റെയും രക്ഷപ്പെടാനുളള ബങ്കറുകൾ ഉണ്ടാക്കിയാലും ഭൂഗർഭ രക്ഷാ സങ്കേതങ്ങളുണ്ടായാലും വീടിന്റെ മതിലുകൾക്കും വാതിലുകൾക്കും ശക്തി കൂട്ടിയാലും വീടിന്റെ ചുറ്റുമതിലുകൾക്ക് ഉയരം കൂട്ടിയാലും നാം സുരക്ഷിതരാവുന്നില്ല എന്ന വസ്തുത വർത്തമാന അനുഭവങ്ങൾ നമ്മുടെ മുമ്പിലുണ്ടായിട്ടും സൃഷ്ടികർത്താ (അളളാഹു) വിന്റെ കല്പനകളെയും നബി വചനങ്ങളെയും വിസ്മരിച്ചുകൊണ്ട് ധിക്കാരികളായിട്ടാണ് നാം ജീവിക്കുന്നത്.
മുൻകാല ചരിത്രങ്ങളൊക്കെ നമ്മുക്ക് അദൃശ്യമാണെങ്കിലും വർത്തമാനകാല സംഭവങ്ങളും അനുഭവങ്ങളുമൊക്കെ നമ്മെ എത്രത്തോളം ചിന്തിപ്പിക്കേണ്ടിയിരിക്കുന്നു. സമ്പത്തും അധികാരവും സന്നാഹങ്ങളും ആയുധങ്ങളും പ്രതിരോധശക്തിയും അംഗരക്ഷകൻമാരും ജനസ്വാധിനവും, രാഷ്ട്ര സ്വാധിനവും ഒക്കെ തന്നെ ഉണ്ടായിരുന്ന രാഷ്ട്രത്തലവൻമാരായിരുന്ന് സദ്ദാം ഹുസൈനും മുഹമ്മദ് ഹദ്ദാഫിയും ഇന്തിരാഗാന്ധിയും ഭേനസീർ ഭൂട്ടോയു ഹുസ്‌നി മുമ്പാറക്കും അമേരിക്കൻ സൃഷ്ടിയായ ഉസാമ ബിൻലാദനും ഒക്കെ തന്നെ ഒന്നുമല്ലാതായി തീരുന്നത് നാം കണ്ടു.

ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തങ്ങളുണ്ടെന്ന് തെളിയിക്കുന്ന അനുഭവ സംഭവങ്ങളാണ് നമ്മുടെ മുമ്പിലൂടെ കടന്നപോയിക്കൊണ്ടിരിക്കുന്നത്. മനുഷ്യൻ ദുര്‍ബലനും അശക്തനുമാണെന്നത് ഇതിലൂടെ തെളിയിക്കുന്നു. നശ്വരമായ ഭൂലോക ജീവിത്തതിൻ അനശ്വരമാണെന്ന തോന്നലോടെയാണ് നാം ഓരോരുത്തരും ജീവിക്കുന്നത്. മണ്ണാൽ സൃഷ്ടിച്ച മനുഷ്യന്‍ മണ്ണിലേക്ക് തന്നെയാണ് മടക്കയാത്രയും ലയനവും എന്ന കാര്യം ദുര്‍ബ്ബലനും അശക്തനുമായ മനുഷ്യൻ വിസ്മരിക്കുന്നു അദൃശ്യമായ ഒരു ശക്തി (അളളാ) പ്രവഞ്ചത്തെയും സൃഷ്ടികളെയും നിയന്ത്രിച്ചും നിരീക്ഷിച്ചും സംരക്ഷിച്ചും നശിപ്പിച്ചും ആവശ്യമുളളവ നൽകിയും തിരിച്ചെടുത്തുകൊണ്ടിരിക്കുന്നുണ്ടെന്ന കാര്യം കൂടി വിസ്മരിക്കുന്നു.
നാം ഒരു ദിവസം കൊണ്ടാടുന്ന നബിദിനാഘോഷം കൊണ്ട് സ്മരണ പുതുക്കലും പ്രക്രീർത്തനങ്ങളും മദഹുകളും പാടിയത് കൊണ്ട് മാത്രം തീരുന്നതല്ല പ്രവാചക സ്മരണ. പ്രവാചക ജീവിത ചര്യയെയും മാതൃക ജീവിതത്തെയും ഓരോരുത്തരും ജീവിതത്തിൽ പകർത്തിക്കൊണ്ട് കര്‍മ്മം കൊണ്ട് കാണിച്ചുകൊടുക്കേണ്ടുന്ന നാം തിന്മയെ സ്വീകരിക്കുകയും നന്മയെ വെടിയുകയും അരുതെയെന്ന് പറഞ്ഞ് വിലക്കിയതും അന്യമാക്കിയതുമായ കാര്യങ്ങളിൽ ഏർപ്പെടുകയും ചെയ്തുകൊണ്ട് ജീവിക്കുന്നതിന്റെ പേരിൽ മാത്രമാണ് നാം ഇന്ന് കേൾക്കാനും കാണാനും അനുഭവിക്കാനും പാടില്ലാത്തതിന്റെ വാഗ്ദാക്കളായി നാം തീരുന്നത്.
ഇസ്ലാമൽ തീവ്രതയില്ല, ഭീകരതയില്ല, നശീകരണപ്രവണതയില്ല, ശത്രുതയില്ല, പ്രതികാരമില്ല എന്നാൽ ഇസ്ലാം മത വിശ്വാസികളായ മുസ്ലീങ്ങൾ തീവ്രവാദികളാണെന്നും, ഭീകരവാദികളാണെന്നും ക്രിമിനൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരാണെന്നും തിന്മയായ കാര്യങ്ങൾ പ്രവര്‍ത്തിക്കുന്നവരാണെന്നും മറ്റും പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുമ്പോൾ ഇസ്ലാമിനെപ്പറ്റിയും ഇസ്ലാമിന്റെ ദർശനത്തെപ്പറ്റിയും പ്രവാചക ജീവിതത്തെപ്പറ്റിയും അടുത്തറിയാത്തവരും പഠിക്കാത്തവരും പ്രചരിപ്പിക്കുന്ന കുപ്രചരണങ്ങൾക്ക് മറുപടി പറയാൻ പറ്റാത്ത രീതിയിലുളള പ്രവണതകളാണ് മുസ്ലീം നാമധാരികളായ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.
അംബിയാം മുർസലുകളുടെയും, സഹാഭാക്കളുടെയും അളളാഹുവിന്റെയും പേരുകളുളള നാമധാരികൾ ചെയ്തുകൂട്ടുന്ന കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാണിച്ച് പറയുന്നവരോട് തിരിച്ചെന്താണ് നമ്മുക്ക് പറയാനുളളത്. ഇസ്ലാം മത വിശ്വാസികളായ മുസ്ലീം നാമധാരികൾ പേര് ദോഷം ഉണ്ടാക്കുന്ന കാര്യങ്ങളിൽ ഏർപ്പെടാതിരിക്കുകയും സൽകർമങ്ങളിലൂടെ ശക്തമായി പ്രതികരിക്കേണ്ടതുമുണ്ട്.
മാനവസമൂഹത്തെയും സഹജീവികളെയും സൃഷ്ടികളെയും പ്രകൃതിയെയും സ്‌നേഹിക്കാനും സംരക്ഷിക്കാനും പഠിപ്പിച്ച് തന്ന പ്രവാചകൻ. ശരീരത്തെയും, ആരോഗ്യത്തെയും സംരക്ഷിക്കാൻ മിതമായ ഭക്ഷണവും വ്യായാമമും ആവശ്യമാണെന്ന് പഠിപ്പിച്ച് തന്ന പ്രവാചകൻ മാനവസമൂഹത്തെ സത്യത്തിലേക്കും സൻമാഗ്ഗത്തിലേക്കും നയിക്കുകയും ക്ഷണിക്കുകയും ചെയ്ത തിരുമേനി രാജ്യ നന്മയ്ക്കും സുരക്ഷയ്ക്കും വളർചയ്ക്കും വേണ്ടി പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത റസൂൽ (സ) തിന്മയെ നൻമകൊണ്ടും കോപത്തെ പുഞ്ചിരികൊണ്ടും പ്രതികാരവും പ്രതിരോധവും ക്ഷമകൊണ്ടും അവിവേകത്തെ വിവേകം കൊണ്ടും ശത്രുക്കളെ സ്‌നേഹം കൊണ്ടും സമീപിക്കാനും കീഴ്‌പ്പെടുത്താനും മാതൃകജീവിതത്തിലൂടെ കാണിച്ചുതന്ന പ്രവാചകൻ യത്തീമുകളെയും അയൽവാസികളെയും സംരക്ഷിക്കാൻ പഠിപ്പിച്ച മുത്ത് നബി പ്രത്യുല്പാദനമുളള സമ്പത്ത് വിദ്യഭ്യാസമാണെന്ന് പഠിപ്പിച്ച അശറഫുല്‍ഖൽഖ് പക്ഷി കുഞ്ഞുങ്ങളെ പിടിച്ച് വെച്ച് കൊണ്ട് തളള പക്ഷിയെ വേദനിപ്പിക്കരുതെന്നും, തവളകളെ വധിക്കുന്നത് നബി (സ) അലഹിവസല്ലമ വിലക്കി. തവളയുടെ ശബ്ദം തസ്ബീഹാണെന്ന് (നസാഇ) ഒരു പൂച്ചയെ അകാരണമായി തടവിലാക്കിയതിന്റെ പേരിൽ പൂച്ചക്ക് ഭക്ഷണം കിട്ടാതാവുകയും തടവിലാക്കിയ സ്ത്രീ നരകത്തിലാവുകയും ചെയ്ത പാഠം പ്രവാചകൻ(സ്)  പഠിപ്പിച്ചു (ബുഖാരി) ഒട്ടകപ്പുറത്തിരുന്ന് അധിക സമയം ചിലവഴിക്കുന്നത് പ്രവാചകന്‍ വിലക്കി. സംഭാഷണം നടത്താനുളള കസേരയല്ലെന്നും സഞ്ചാരം കഴിഞ്ഞാൽ ഇറങ്ങണമെന്നും സദാ നേരവും ദിക്ക്‌റ് ചെല്ലുന്ന മൃഗമാണ് ഒട്ടകമെന്നും അവിടന്നരുളി. സര്‍വ്വജീവികളെയും പ്രകൃതിയെയും സംരക്ഷിക്കാൻ പഠിപ്പിച്ച പ്രവാചകന്റെ അനുചരന്മാർക്ക് അഥവാ യഥാർത്ഥ മുസ്ലീങ്ങൾക്ക് ഒരിക്കലും തന്നെ തീവ്രവാദിയും ഭീകരവാദിയും അക്രമകാരിയും നശീകരണ പ്രവണതയുളളവനും ആകാൻ സാധിക്കില്ലായെന്ന വസ്തുത ഏവരും തിരിച്ചറിയേണ്ടതുണ്ട്.
സൻമാഗ്ഗ ജീവിത സന്ദേശമായിരിക്കണം നബി ദിനവേളയിൽ നാം നല്‍കുന്ന സന്ദേശം. സത്യത്തിന്റെയും സൻമാർഗ്ഗത്തിന്റെയും സന്ദേശം നൽകിയ പ്രവാചകനായ മുഹമ്മദ് (സ) യുടെ സന്ദേശം നൽകുന്നതിലൂടെയായിരിക്കണം ജന്മദിനം കൊണ്ടാടുന്നത്. രാജ്യവും വർണ്ണവും വേഷവും നിറവും പ്രതാപവും മഹിമയും സമ്പത്തും അധികാരവും, സ്ഥാനവും ഒന്നുമല്ലാ അളളാഹു നോക്കുന്നത് എന്ന സത്യം മുത്തുനബി ഓർമ്മപ്പെടുത്തി. ഹൃദയത്തെയും കർമ്മത്തെയും ആണ് നോക്കുന്നത് എന്ന കാര്യം ഊന്നിപ്പറഞ്ഞു.
പ്രകടനങ്ങളും തോരണങ്ങളും ചമയങ്ങളും ബാനറുകളും ലൈറ്റുകളും സ്റ്റേജുകളും എണ്ണത്തിലും വലുപ്പത്തിലും ചമയത്തിലും വർദ്ധനവ് വരുത്തിയത് കൊണ്ട് മാത്രം പ്രവാചക സ്‌നേഹമുളളവനായി തീരുമെന്ന് നാം കരുതരുത്.
ആർഭാടങ്ങളും പ്രകടനങ്ങളും വലുതാക്കി കാണിച്ച് പ്രദർശിപ്പിക്കുന്ന കർമ്മങ്ങളെക്കാൾ സൃഷ്ടികർത്താവ് ഇഷ്ടപ്പെടുന്ന കാര്യങ്ങളാണ് നിർദ്ദരരെ കണ്ടെത്തി സഹായിക്കലും സാദു സംരക്ഷണവും രോഗിയെ ചികിത്സിക്കലും പെൺക്കുട്ടികളെ കെട്ടിച്ചയക്കലും, വിദ്യഭ്യാസം നൽകലും, എന്നീ കാര്യങ്ങളിൾകൂടെ പ്രവാചകന്റെ മാതൃകാ ജീവിതം ജീവിതത്തിൽ പൂർണ്ണമായി പകർത്തിക്കൊണ്ടായിരിക്കണം ജന്മദിനം കൊണ്ടാടുന്നത്

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...