Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

സ്വപ്നം പൂവണിഞ്ഞ് കില്‍ത്താന്‍

Written By kadaltheeram kiltan on 2016, ഫെബ്രുവരി 24, ബുധനാഴ്‌ച | 7:49 PM

കില്‍ത്താന്‍- കാല്‍ പന്തിന്റെ മാസ്മരികത നിറഞ്ഞ് നിന്ന ഫൈനല്‍ മത്സരം അക്ഷരാര്‍ത്ഥത്തില്‍ കാണികള്‍ കയ്യിലെടുക്കുന്ന കാഴ്ചയായിരുന്നു. ആതിഥേയരായ കില്‍ത്താന്‍ ഫൈനലിലെത്തിയതിന്റെ ആവേശത്തില്‍ ഗ്യാലറി കൊച്ചു കുട്ടികള്‍ മുതല്‍ വൃധന്മാരെക്കൊണ്ട് ആര്‍ത്തിരമ്പി. കരുത്തരായ ആന്ത്രോത്തിനെ നേരിടുന്നതിന്റെ ആവേശം വേറെയും. 70 ആം മിനിറ്റിന്റെ അവസാനത്തില്‍ കാണികള്‍ ആഗ്രഹിച്ചത് തന്നെ സംഭവിച്ചു. 2-1 ന് കില്‍ത്താന്‍ ആന്ത്രോത്തിനെ പരാജയപ്പെടുത്തി കാല്‍പന്ത് കപ്പില്‍ ആദ്യമായി കില്‍ത്താന്‍ മുത്തമിട്ടു. കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്മാരായ കവരത്തിയെ പെനാല്‍ട്ടിയില്‍ തളച്ചാണ് ആന്ത്രോത്ത് ഫൈനലില്‍ പ്രവേശച്ചത്. എന്നാല്‍ ഏറ്റവും മികവുറ്റ കളി കാഴ്ചവെച്ച അമിനി ടീമിനെ പരാജയപ്പെടുത്തി കില്‍ത്താന്‍ ഫൈനലിലെത്തുകയായിരുന്നു. മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ അമിനി കവരത്തിയെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനക്കാരായി. ഒന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും, രണ്ടാം സ്ഥാനക്കാര്‍ക്ക് അറുപതിനായിരം രൂപയും, മൂന്നാം സ്ഥാനക്കാര്‍ക്ക് നാല്‍പതിനായിരം രൂപയും സമ്മാനത്തുകയായി ലഭിച്ചു. കില്‍ത്താന്‍ ടീമിലെ അന്‍വര്‍ ഹുസൈന്‍ ടോപ് സ്കോറര്‍ക്കുള്ള ട്രോഫിക്ക് അര്‍ഹനായി.
കടാപ്പാട് ദ്വീപ് ഡയറി

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...