Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

മത്സ്യബന്ധനത്തിനു കടലിൽ പോയ മത്സ്യതൊഴിലാളിയെ കാണാതയി

Written By kadaltheeram kiltan on 2015, നവംബർ 23, തിങ്കളാഴ്‌ച | 8:14 PM

കടമത്ത് (23/11/2015): ഇന്ന്‍ രാവിലെ ബോട്ടില്‍ മല്‍സ്യ ബന്ധത്തിന് പോയ മത്സ്യബന്ധന സംഘത്തിലെ ഒരാളെ കാണാതായി. കടമത്ത് മല്‍സ്യബന്ധന ബോയക്ക് (FAD-Fish Aggregating Device) സമീപം മീന്‍പിടിക്കവെ കാലാവസ്ഥ മോശമാവുകയും കടല്‍ ക്ഷോപിക്കുകയും ചെയ്തതോടെ സംഘം കരയിലേക്ക് തിരിക്കുകയായിരുന്നു. ശക്തമായ മഴയില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി ഒരു താര്‍പായില്‍ മൂടിപ്പുതച്ചിരുന്നു. കുഞ്ഞിച്ചെറ്റ ജബ്ബാര്‍ എന്നയാള്‍ മഴയത്ത് ബോട്ട് നിയന്ത്രിക്കുകയായിരുന്നു. അരമണിക്കൂറോളം കഴിഞ്ഞ് ബോട്ട് നിയന്ത്രണം വിട്ട് ഓടുന്നതായ് മനസിലാക്കിയ സംഘാംഗങ്ങള്‍ പുറത്തു വന്ന്‍ നോക്കുമ്പോള്‍ ബോട്ട് നിയന്ത്രിച്ചിരുന്ന ജബ്ബറെ കാണുനില്ലാ ബോട്ട് ഡ്രൈവറില്ലാതെ തനിയെ ഓടുന്നതായി കണ്ടയുടനെ ബോട്ട് നിര്‍ത്തി പ്രദേശത്ത് പല തവണ തെരച്ചിൽ നടത്തി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ബോട്ടിലുള്ളവര്‍ കടമത്ത് പോര്‍ട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ തെരെച്ചില്‍ സംഘം മേഖലയിലേക്ക് എത്തുകയായിരുന്നു. ഉച്ച കഴിഞ്ഞ് കോസ്റ്റ് ഗാര്‍ഡ് സ്ഥലത്തെത്തിയെങ്കിലും ജബ്ബാറിനെ ഇതുവരെ കണ്ടെത്താനായില്ല അഗത്തി ദ്വീപുകാരുടെ ഉടമസ്ഥതയിലുള്ള സീ റോസ് എന്ന ബോട്ടിലാണ് ഈ ദാരുണ സംഭവം ഉണ്ടായത്. ജബ്ബാറിന് വേണ്ടി കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനയിലാണ് കടമത്തിലെ ജനങ്ങള്‍

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...