Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

ഉപ്പിന്റെ ഉപ്പത്തരങ്ങള്‍

Written By കടൽത്തീരം on 2015, ഫെബ്രുവരി 6, വെള്ളിയാഴ്‌ച | 10:21 PM തക്കിയുദ്ധിൻ കിൽത്താൻ

നിസ്സാരമായി നിങ്ങള്‍ കാണുന്ന ഒന്നാണല്ലോ 'ഉപ്പ്'. പക്ഷെ ഉപ്പില്ലാത്ത ഭക്ഷണം ഒന്നു കഴിച്ചു നോക്കണം...'ഉമ്മാച്ചോറ്റ് ഉപ്പില്ല '' എന്നു നുടിഞ്ഞോണ്ട് നിരാശനായി എന്റെ തണല്‍ ചോട്ടില്‍ വന്നിരുന്നു നിദ്ര പുല്‍കുന്ന പലരെയും എനിക്കറിയാം.ഇനി കറികളില്‍ ഉപ്പിന്റെ അംശം ഒരല്‍പ്പം കൂടിയാലോ ...സുബ് ഹാനള്ളാ...ഫിന്നത്ത കഥ ഫറയാതിരിക്ക്ണ്ടതാണ്ടോം നല്ലത് ..മുഖ ഭാവങ്ങളില്‍ പ്രകടമാവുന്ന ഭാവ വ്യത്യാസങ്ങള്‍ ഒപ്പിയെടുക്കാന്‍ ക്യാമറകള്‍ പോലും പരാജയപ്പെട്ടുപോവും . വായ്-ചുണ്ടുകളുടെ നടനങ്ങള്‍ ഒന്നു കാണേണ്ടുന്നതു തന്നെയാണ് ..ഉപ്പിന്റെ ആധികാരികത ഒരല്‍പ്പം കൂടിയാല്‍ പിന്നെ കറിയും ആണവും ശണ്ണവുമെല്ലാം 'കുപ്പേ-ക്കാട്ട് '' ഫോയിക്കിടക്കും...
നിനക്കറിയാഞ്ഞിട്ടാണ് മോനെ.'ഉപ്പ്'' മഹാ സംഭവമാണെന്നെ..! ' ഉപ്പ് '' സ്‌നേഹത്തിന്റെ അവര്‍ണ്ണനീയമായ ബന്ധങ്ങളെ മുത്തു മണികള്‍ പോലെ കോര്‍ത്തെടുക്കാന്‍ പ്രയോഗിക്കപ്പെടുന്ന പ്രണയികളുടെ ഒരു അവിഭാജ്യ മന്ത്ര സ്ത്രോത്രങ്ങളാണു..'നീയില്ലാത്ത ജീവിതം 'ഉപ്പില്ലാത്ത' കഞ്ഞീ പോലെയാണത്രെ'' പ്രണയോക്താക്കളുടെ ഒരു കെമിസ്ട്രി സമ്മദിച്ചിരിക്കുന്നു ..മാനാവാ..നിന്റെ വാക്ചാരുതകളത്രയും..
'
ഉപ്പ്' ഒരു സംസ്‌കാരത്തിന്റെ കാഹളമാണു .കേട്ടിട്ടില്ലെ നീ 'ഉപ്പു- കളികളെ കുറിച്ച് ? ഉപ്പു-കളികള്‍ ഇന്നു മണ്ണടിഞ്ഞുകൊണ്ടിരിക്കുമ്പോൾ‍ 'ദ്വീപന്‍'' സംസ്‌കാരങ്ങള്‍ അസ്തമിച്ചുകൊണ്ടിരിക്കുന്നു എന്നു വേണം കരുതാൻ ഒരു സംസ്‌കാരം തകര്‍ന്നടിയുന്നു എന്നു പറയുംബോള്‍ ഒരു സമൂഹത്തിന്റെ അധപ്പതനമാണു അതിലൂടെ പ്രകടമാവുന്നത് ഇങ്ങനെ പലതും അസ്തമയത്തോടടുക്കുമ്പോള്‍ ഇതിനെ പിടിച്ചു സമുദ്ദരിക്കാൻ‍ നിങ്ങളുടെ സാംസ്‌കാരിക നായകന്മാര്‍ക്കു കഴിയാതെ പോവുന്നതിലാണ് എന്റെ സങ്കടം. ദ്വീപുകാരാ ...നിന്റെ,നീ ജീവിച്ചുവളരുന്ന ചുറ്റുപാടിന്റെ സാംസ്‌കാരിക കലാരൂപങ്ങള്‍ പുനര്‍ജീവിപ്പിക്കേണ്ടുന്നതിനു പകരം അന്യ സംസ്താനക്കാരുടെ കലാരൂപങ്ങള്‍ പഠിച്ചെടുത്ത് കലോത്സവങ്ങളെ കൊഴുപ്പിക്കാന്‍ അവതരിപ്പിക്കപ്പെടുംമ്പോൾ 'നീ'' 'നിന്റെ'' സംസ്‌കാരങ്ങളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയാണു ചെയ്യുന്നത് എന്ന് എന്തേ നീ ചിന്തിക്കുന്നില്ലാ???ഖുര്‍ ആന്‍ സംവദിച്ച ബുദ്ധി ജീവിയല്ലയോ മാനവാ 'നീ'' ? നിന്റെ ചിന്തകള്‍ക്കിതെന്തു പറ്റി ?!
ഉപ്പിന്റെ ആധിപത്യത്തിനു മുംബില്‍ തോറ്റുപോവുന്ന മനുഷ്യന്‍ വലിച്ചെറിയുന്ന 'പല-തരം-കറികള്‍' എന്റെ ഈ വേരുകളിലൂടെ വലിച്ചെടുത്ത് ഞാന്‍ രുചിച്ച്  നോക്കിയിട്ടുണ്ട്   .ഉപ്പിലിട്ട  മാങ്ങാ ചുളിയുമ്പോലെ എന്റെ വേരുകളും അന്നേരം ചുളിഞ്ഞു പോവാറുണ്ട്  .ഉപ്പ് എന്ന നിങ്ങല്‍ മംഗ്ലിയാളക്കാരുടെ 'സാള്‍ട്ട്'' സത്യത്തില്‍ ഒരു മാരകമായ രാഷ്ട്രീയ ആയുധമാണു. ആധുനിക ആയുധങ്ങളൂടെ രൗദ്ര ഭാവങ്ങള്‍ വകവെയ്ക്കാതെ ഒരു പിടി 'ഉപ്പ്'' കൊണ്ട് ഒരു സാമ്രാജ്യത്തോട് യുദ്ധം ചെയ്ത ഗാന്ധിജിയാണ് നിങ്ങള്‍ക്ക് സമര്‍ത്ഥമായി 'ഉപ്പ്' ഇതില്‍ ഉപയോഗിക്കുന്നത് കാണിച്ചുതന്നത് 
.
മാന്യ രാഷ്ട്രീയ ഗര്‍ജ്ജന പീരങ്കി ഭാഷകരെ ..നിങ്ങള്‍ക്ക് ഞാന്‍ രാഷ്ട്രീയ വാഗ്ധ്വാരകളില്‍ പ്രയോഗിക്കാന്‍ ഒരു കൊച്ചു ചോട്ടാ 'പദ-ബോംബ്' പഠിപ്പിച്ചുതരട്ടെയോ ഭരണീയര്‍ അധർമ്മത്തിന്റെ ചാക്കുകളുമായി കൊടികുത്തി വാഴുംബോള്‍ 'ഇങ്ങേ തലയ്ക്കല്‍' മൈക്കും കെട്ടി ഒന്നു ഇങ്ങനെ കമന്റടിക്കുക...'ഇനിയും ഈ നില തുടര്‍ന്നാല്‍ നിങ്ങളെ ഞങ്ങള്‍ 'ഉപ്പില്‍ ചത്ത പല്ലിയുടെ പരുവത്തിലേക്ക് കൊണ്ടെത്തിക്കും'' ' എന്ന്..
അറുത്ത കൈയ്ക്ക് ഉപ്പു തേക്കാന്‍ മടിക്കുന്ന പൂഴ്ത്തിവെപ്പുകാരും അഴിമതി വീരന്മാരുമാണു നിങ്ങളുടെ രാഷ്ട്രീയ തംബുരാക്കന്മാര്‍ എന്നു എനിക്ക് നല്ല ബോധമുണ്ട് .പക്ഷെ അതിലുപരിയായി 'ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുക തന്നെ ചെയ്യും ' എന്ന സാമാന്യ തത്വത്തില്‍ ഞാന്‍ വിശ്വസിക്കുന്നു.ഉപ്പ് തിന്നിട്ടും വെള്ളം കുടിക്കുന്നില്ലെങ്കില്‍ വെള്ളം കുടിപ്പിക്കാന്‍ നാട്ടുകാരെ നിങ്ങള്‍ തയ്യാറാവണം ..അത് നിങ്ങലൂടെ ഉത്തരവാദിത്വമാണ് .കാരണം ഉപ്പു തിന്ന നാവില്‍ ശുദ്ധവെള്ളം എത്താതിരിക്കുന്നിടത്തോളം കാലം നിങ്ങള്‍ വെച്ചു നീട്ടുന്ന രുചികരമായ അപ്പത്തരങ്ങളുടെ സമ്മിശ്രങ്ങളായ പരാധിക്കത്തുകള്‍ക്ക് അവരുടെ ആ നാവിന്‍ തുംമ്പില്‍ രുചി അരോചകമായി വര്‍ത്തിക്കും.പിന്നെ ഒരു നീട്ടി മുറുക്കി തുപ്പലാണു....ഫൂൂൂൂം.... 
മനുഷ്യാ, ഇതൊരു നിസ്സാരമായ പ്രശ്‌നമല്ല.'ഉപ്പ്' എന്ന നിസ്സാരനു പാശ്ചാത്യ രാഷ്ട്രീയ മേലാളന്മാരെ വട്ടം കറക്കാനും ഇടിച്ചിറക്കാനും കടല്‍ കടത്തി തുരത്തി ഓടിക്കാനും ഉപ്പിന്റെ സത്യാഗ്രഹത്തിനു കഴിഞ്ഞിട്ടുണ്ടെങ്കില്‍ , നവ യുഗത്തിലെ രാഷ്ട്രീയ ഈനാം പേച്ചികളൂടെ കടലിന്റെ ആഴികളിലേക്ക് വലിച്ചിടപ്പെട്ട് 'ഉപ്പിന്റെ' മാസ്മരിക കിരണങ്ങളെ അവരുടെ ആമാശയങ്ങളീലേക്ക് പംബ് ചെയ്ത് അവസാനം ശുദ്ധവെള്ളം കുടിപ്പികാ നിങ്ങള്‍ പ്രതിഞ്ജാബന്ധരാവേണ്ടതായുണ്ട്.
നിങ്ങളിപ്പോ ചിന്തിക്കുന്നുണ്ടാവും , ഇതൊക്കെ പറയാനും പ്രസംഗിക്കാനും നീ ആരാണു എന്ന് ...മക്കളെ..ഞാന്‍ നിങ്ങളുടെ ബുദ്ധിമാന്മാരുടെ സമൂഹത്തിലെ അംഗമൊന്നുമല്ല .. ബുദ്ധിമാന്മാരായ മനുഷ്യ വര്‍ഗ്ഗത്തിനു വേണ്ടി വിധായകന്‍ സംവിധാനിച്ചൊരുക്കിവെച്ച അനേക കോടി ചരാചരങ്ങളില്‍ ഒരുവൻ ‍...ഞങ്ങളെ സ്രഷ്ടിക്കപ്പെട്ടതുതന്നെ നിങ്ങള്‍ക്കു വേണ്ടിയാണെന്നാണല്ലോ അവന്റെ ഖുർആന്‍ വിളിച്ചോതിയത്   ഞാൻ ഒരു പാവം തണല്‍ മരം.ചാടിപ്പുരയുടെ മേലാബായില്‍ തളിര്‍ത്തു പന്തലിച്ച പാവം ഒരു ചീരാണി മരം  നിങ്ങളുടെ കത്തിയുടേയും മഴുവിന്റെയും മൂര്‍ച്ച നുണയാന്‍ കാത്ത് കാത്ത് കഴിയുന്ന ഭാഗ്യവാൻ ‍.വിപ്ലവത്തിന്റെ വീര ഗാധകളൂം അടിച്ചമര്‍ത്തപ്പെട്ടവന്റെ രോധനങ്ങളൂം പെണ്‍ വര്‍ഗ്ഗത്തിന്റെ സൊറ പറച്ചിലുകളും കേട്ട് പലപ്പോഴും ഞാന്‍ അത്ഭുതപ്പെട്ടുപോകാറുണ്ട്.
എന്തായാലും എന്റെ ഈ 'ഉപ്പ്-സന്ദേശം'' നിങ്ങള്‍ ഏറ്റെടുക്കണം .മാത്രമല്ല ,അതിനോടൊപ്പം ചേര്‍ത്ത് ഒന്നുകൂടി ഉണര്‍ത്തട്ടെ ..ഉപ്പ് എന്ന അജീവ വസ്തു കേരളത്തിന്റെ വിപണികളീല്‍ ഒളിച്ചു കളിച്ചാല്‍,അതല്ലെങ്കില്‍ ഒരു അമ്പത് പൈസ ആ നിസ്സാരനു വേണ്ടി കൊടുക്കേണ്ടിവന്നാല്‍ രാഷ്ട്രീയാചാര്യന്മാരുടെ ഭരണ സിംഹാസനങ്ങളെ മറിച്ചിടാനും അട്ടിമറിക്കാനും കഴിയുന്നുണ്ടെങ്കില്‍ , ഉപ്പ് നിറഞ്ഞാടുന്ന അലയൊലികള്‍ ഇളക്കുന്ന അറബിക്കടലിനെ നിനക്കു വേണ്ടി നിന്റെ നാഥന്‍ പടച്ചുവെക്കപ്പെട്ടിരിക്കുംമ്പോള്‍ ഉപ്പിനു വേണ്ടി പതിനൊന്നു വെള്ളി ക്കാശുമായി കപ്പലുകള്‍ വരുന്നതും കാത്ത് കഴിയുന്ന ദ്വീപു സമൂഹമേ, നീ ഒന്നു ചിന്തിച്ചു നോക്കൂ; ..നിന്നേക്കാള്‍ വിഢ്ഡിയായ മറ്റൊരുവന്‍ ഈ ഭൂലോകത്ത് ഉണ്ടാവുമോ.???!!
പറയാനും എഴുതാനും ഒരുപാടുണ്ട്..'കണ്ണാടിപ്പാത്തകള്‍'' എന്റെ വിടര്‍ന്ന പൂവിന്റെ മധു നുകരാന്‍ വട്ടമിട്ടു പറക്കാന്‍ തുടങ്ങി എനിക്ക് അവരെ സ്വീകരിച്ച് സന്തോഷിപ്പിക്കാന്‍ സമയം കണ്ടെതേണ്ടതായുണ്ട് .. അപ്പൊ നമുക്ക് ഇനിയൊരിക്കല്‍ സുവിസ്തരം എന്റെ തണല്‍ക്കരയിലിരുന്നു ചര്‍ചകള്‍ തുടരാം..'ഉപ്പ് വിപ്ലവത്തിനു തിരികൊളുത്താന്‍ ഉപ്പ് രുചിക്കുന്ന ശരീരങ്ങളുടെ ചിന്താധാര ഉയര്‍ന്നു വരട്ടെ എന്ന വിപ്ലവാഭിവാദ്ധ്യങ്ങളോടെ സ്വന്തം ചീരാണി മരം..

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...