Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

ആട്ടിയുറക്കും പി എച്ച് സി

Written By കടൽത്തീരം on 2014, ഡിസംബർ 27, ശനിയാഴ്‌ച | 8:15 PM


കിൽത്താൻ: കിൽത്താൻ ദ്വിപിലെ പ്രാദമിക ആരോഗ്യ കേന്ദ്രത്തിൽ ലോകത്തെവിടെയും കാണാത്തതും കിട്ടതുമായ പരിഗണനയാണ് നൽകിവരുന്നത്. ആട്ടു കട്ടിലിലാണ് രോഗികളെ കിടത്തുന്നത്. ഇവിടെത്തെ വൈദ്യൂതിയാണെങ്കിൽ ഭഹു കേമം. രോഗികളെ അതികം വെളിച്ചം കാണികാറില്ലാ സ്വിച്ചാണെങ്കിൽ തൊട്ടാൽ തൊട്ടവന്റെ ക്കൂടെപോരും. ഫാനോക്കെ ഇവിടെയുണ്ട്  പക്ഷേ പ്രകൃതിദത്തമായ കാറ്റുള്ളപ്പോൾ ഫാനിടാൻ മെനക്കടെരുത് ചിലപ്പോൾ കറങ്ങിയെന്ന്‌വരില്ല നമ്മൾ കറങ്ങിയെന്നിരിക്കും.


ധാരാളിത്തം ഒട്ടുമില്ലത്ത നല്ലവരായ പി എച്ച് സി മനേജ്മെന്റ്  നാല് ബെഡിനും കൂടി രണ്ട് തലയണ മാത്രമേ അനുവധിക്കൂ ബെഡാണെങ്കിൽ പൊട്ടി പൊളിഞ്ഞതും നാവനക്കിയാൽ  മാത്രമേ വിരിപ്പ് കിട്ടു . ഐ സി യു അണെങ്കിൽ ആശൂപത്രിയാകും പോൾ ഒരു  ഐ സി യു വേണല്ലോ എന്നതിന് മാത്രം ഒരു ബെഡും  ഒക്‌സിജൻ മാസ്ക്കും  വെച്ച് ഒരു റൂമ്മുണ്ട്. ഒരു ഐ സി യു വിന് വേണ്ട മിനിമം സൗകര്യമുണ്ടോയെന്നൊന്നും  ചോദിക്കരുത് അത് ഐ സി യു തന്നയാ.വിയർത്തൊലിച്ച് ഐ സി യുവിൽ കിടക്കുകയും ആട്ടു കട്ടിലിൽ ആടി ആടി കിടക്കുന്നതുമായ ഈനാട്ടിലെ രോഗികളെ വണങ്ങുന്നു നിങ്ങളുടെ സഹന ശക്തിക്കു മുന്നിൽ.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...