Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

ആട് ജീവിതം നയിക്കുന്നവർ......

Written By കടൽത്തീരം on 2014, ഓഗസ്റ്റ് 20, ബുധനാഴ്‌ച | 1:17 PM


ആട് ജിവിതം
ഇൻസാൻഎന്നുംഹയവാൻഎന്നുംഅൻആംഎന്നുമൊക്കെ മനുഷ്യനെയും നാൽകാലികളേയും സംബന്ദമായി ഖുർആനിൽ വിവരിക്കുമ്പോൾ മനുഷ്യൻ എന്ന അത്യുന്നതമായ നാമം നൈസർഗിക ഗുണങ്ങളും ഉന്നതമുല്യങ്ങളും സമ്മേളിക്കുന്ന ഒരു സൃഷ്ടി എന്നതിൽ ഊന്നി നിന്ന് കൊണ്ടുള്ള വിവരണരീതിയാണ്. മനുഷ്യന് രണ്ട് കൈയ്യും രണ്ടു കാലുമുള്ളത് പോലെ നാൽകാലീ എന്ന് വിളിക്കുന്ന കുട്ടത്തിന്റെ മുന്നിലുള്ള രണ്ട് കാൽ എന്നത് രണ്ട് കൈ തന്നെയാണ്. വിശപ്പടക്കാൻ അവ മിന്നിലുള്ള രണ്ട് കാലും പോക്കി അദ്ധ്വാനിച്ച് പച്ചില പറിക്കുന്ന രംഗം കണ്ടിട്ടുണ്ടോ? വസ്തവത്തിൽ അപ്പോൾ അത് രണ്ട് കൈയായി പ്രവർത്തിക്കുന്നു.
ഇനി മനുഷ്യരിലേക്ക് വരിക അവന്റെ രണ്ടു് കൈ അദ്ധ്വാനത്തിനുള്ളതാണ്. അദ്ധ്വാനിച്ച് ജിവിക്കാതെ  വികൃതമായ രിതിയിൽ പണമുണ്ടാക്കുമ്പോൾ  അവന്റെ രണ്ടു് കൈയ്യും രണ്ട്കാലായി പറയുന്നത് തെറ്റില്ലെന്ന് നരവംശ ശാസ്ത്രം സിദ്ധാന്തിക്കുന്നു.
ഒരു നാടിന് വന്ന്പ്പെട്ടിരിക്കുന്ന വിനാശകരമായ സാമുഹിക ചുറ്റുപാട് പറയുന്നതിന് വേണ്ടിയാണ് മേൽവിവരണം. നാട്ടിലെ മൊത്തം ജന സംഖ്യയേക്കാൾ ആടുകൾ അധികരിച്ചിരിക്കുന്നു. യതൊരു നിയന്ത്രണവുമില്ലാതെ അലഞ്ഞ് തിന്നാൻ അഴിച്ച്വിട്ടു കോണ്ട് നാടിനും നാട്ടാർക്കും തീരാശല്യമായി ദിനം പ്രതി മാറികൊണ്ടിരിക്കുന്ന ആടുവളർത്തൽ നിയന്ത്രിക്കൽ അനിവാര്യമാണ്. വിശാലമായ പുൽ മേടകളോ മേച്ചിൽഭുമികളോ ഇല്ലാത്ത വെറും രണ്ടേ രണ്ട് കിലോമീറ്ററുള്ള ദ്വീപിൽ വിർപ്പിമുട്ടി കഴിയുന്ന ജനങ്ങൾക്ക് ജിവനും സ്വത്തിനും ഭീഷണിയായി മാറിക്കൊണ്ടിരിക്കയാണ്. ശ്രി അഷ്റഫ് വി എം (ഹിന്ദിമാസ്റ്ററ്) റോഡിൽ അലഞ്ഞുതിരിഞ്ഞു നടന്ന ആടിനെ ഇടിച്ച് അപക്ടമുണ്ടാകുകയും തന്മൂലം അദ്ദേഹത്തിന്റെ വലതുകൈക്കുള്ള സ്വാദീനം നഷ്ടപ്പെട്ടതും പോർട്ട് ജിവനക്കാരനായ ശ്രി ജാഫർ ശരിഫ്ന്റെ വണ്ടിയിൽ ആടിൻ കയർ ചുറ്റി വലിയ അപകടത്തിൽ പെടുകയും നിണ്ടകാലം ചികിത്സ നടത്തിയതും നിങ്ങൾ ഓർക്കുന്നുണ്ടോ?? ഒരു സാധു സ്ത്രി നോമ്പ് തുറക്കാൻ ഉണ്ടാക്കി വെച്ച ഭക്ഷണം അയൽ വിട്ടിലെ ആടുകൾ തിന്ന് തിർത്ത് അവരെ പട്ടിണികിടുകയും ഇത് ആടുടമയേ അറിയിക്കാൻ ചെന്നപ്പോൾനിങ്ങ അറുത്ത് തിന്നോഎന്ന ഒറ്റ മറുപടിയിൽ ഒഴിഞ്ഞ് പോകുകയും ചെയ്ത അയൽക്കാർ നിന്റെ അയൽവാസിയുടെ അത്മാവിന്റെ സ്പന്തനം ശ്രദ്ധിച്ചുവോ? നിങ്ങൾ പണിപെട്ട് മറ്റിടങ്ങളിൽ നിന്നും കൊണ്ടുവരുന്ന സൗന്ദര്യമുള്ള പൂചെടികളും കാഴ്ച ചെടികളും തിന്നു തിർക്കുന്ന ആടുകളെ വളർത്തുന്ന ഉടമകളോട് ഇവരുടെ ആത്മാവിന്റെ തേങ്ങൽ ശ്രദ്ധിക്കാൻ പറ്റാതെ പോയതെന്താണ്???

അതൊരു കൂലിയുള്ളതൊഴിലാണെന്ന പുകമറസൃഷ്ടിച്ച് കൊണ്ട് ആട് വളർത്തുന്നവർ ശ്രദ്ധിക്കണം. മാഹാനായ അബ്ദുല്ലഹിബ്നു മുബറക്കിന്റെ(റ അ) മൃഗം അന്യന്റെ വിളകൾ തിന്നപ്പോൾ അദ്ദേഹംഎനിക്ക് അന്യന്റെ വിളതിന്ന മൃഗത്തെ ഇനിവേണ്ടഎന്ന് പറഞ്ഞ് കൃഷികാരന് വിട്ടുകൊടുക്കുകയുണ്ടായി. പ്രവാചകൻ സുലൈമാൻ നബി() അന്യന്റെ വിള തിന്ന ആട്ടുടമക്ക് കടുത്ത ശിക്ഷയാണ് കൊടുത്തത്.നിങ്ങൾ വെച്ച് പിടിപ്പിക്കുന്നസ്വർണ്ണം കയ്ക്കുന്നതെങ്ങുകൾ അതിന്റെ തൈകൾ തോട്ടത്തിൽ കയറി തിന്ന്കൊടിരിക്കുന്നതും ചെറിയ തൈകൾ ഇന്നാട്ടിൽ കാണാതായതും ശ്രദ്ധിക്കാറുണ്ടോ?
          തലകറങ്ങി വിഴുന്ന മനുഷ്യന് കൈനിട്ടിയാൽ ഇളനീർ കുടിക്കാമായിരുന്ന ഒരു നാടിന്റെ നൊമ്പരം. മറുനാടുകളിലേക്ക് ഒന്നു് നോക്കു അവിടെ നിങ്ങൾ വിശന്നാൽ കടപുറത്ത് പോയി ഒരു കൈ നിട്ടി ഇളനീർ പറിച്ചെടുക്കാം. ഏറ്റവും പ്രധാനപ്പെട്ട സംശയം ഇതിലൊന്നും  പശ്ചാതപികാതെ മൃഗങ്ങളെ അഴിച്ച് വിടുന്നത് ന്യായികരിക്കുന്ന കൂട്ടർ പൊകൻ ഉദ്ധേശിക്കുന്നസ്വർഗംഏതാണ് എന്നതാണ് നന്മയുടെ മറപിടിച്ച് തിന്മ ചെയ്ത് കൂട്ടുന്ന പ്രവണക്ക് കടിഞ്ഞാണിടുകയും നാടിന്റെ പൊതുതാല്പര്യം,ദ്വിപിന്റെ തനത് സൗന്ദര്യം,പാരിസ്തിത പ്രശ്നം, മുതലായവ കൊണ്ട് ബന്ധപ്പെട്ട അളുകൾ ഉടൻ പ്രവർത്തിക്കണമെന്നും, ആട്ടുടമസ്തർ മേൽ പറഞ്ഞ കാര്യങ്ങൾ ഗൌരവമായിയെടുത്ത് മിണ്ടാ പ്രണികളെ മഴയത്തും  വെയ്ലത്തും ശിക്ഷികാതെ വളർത്താൻ തയ്യാറായാൽ നാടിന്റെ വികസനത്തിന്റെ ആദ്യപഠി നമ്മൾക്ക് കിഴടക്കാൻ കഴിയും  അയൽക്കാർ തമ്മിലടിക്കാതെയും വെറുപ്പുണ്ടാകാതേയും  ശ്രദ്ധിക്കണം. അയൽ വാസിയുടെ വെറുപ്പ് നമ്മേ നരകത്തിലെത്തിക്കും.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...