Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

അറബിയിലുന്നിയ മിശ്രിതഭാഷ......

Written By കടൽത്തീരം on 2014, ജൂലൈ 10, വ്യാഴാഴ്‌ച | 9:34 PM

റഹ്മാനിയുടെ മുഖവുര

ലക്ഷദ്വീപിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് ജനവാസമുണ്ടെന്ന് നമുക്കിവിടെ സ്ഥാപിക്കാൻ സാതിച്ചേക്കാം എന്നാൽ നാം ഇവിടെ പറഞ്ഞ് നിറുത്തിയത് നമ്മുടെ ഭാഷയുടെ കാര്യമാണ്. നേരത്തേ കടൽ തിരം പ്രസിദ്ധികരിച്ച "നൂറ്റാണ്ടുകളുടെചരിത്രം പേറി അറിയപ്പെടാത്ത തുരുത്തുകൾ, ചരിത്ര സത്യത്തിലേക്ക് വിരല്‍ ചൂണ്ടുന്ന മീസാന്‍ കല്ലുകൾ, എന്നി ലേഖനങ്ങൾ വായിച്ചവർ ദ്വിപിന്റെ ചരിത്രം അറിയാനും മസിലാക്കാനും കാണിച്ച ഉത്സാഹനവും പ്രതികരണവുമാണ് വിണ്ടും ഞങ്ങളെ അന്വേഷണത്തിലേക്ക് നയിച്ചത്. നാം മുമ്പ് പറഞ്ഞ് നിറുത്തിയത് ലക്ഷദ്വീപിലേ ഭാഷാപരമായ ചിലവസ്തുതകളാണ്. ഇവിടെ നമ്മുക്ക് റഹ്‌മാനിയിലെ ഭാഷ തീർത്തും ലക്ഷദ്വീപിലെ യത്ഥാർത ഭാഷയാണന്ന് പറയാമെങ്കിലും ഇതൊരു പരിഭാഷഗ്രഥമാണ് അത് കൊണ്ട് തന്നെ ഇതിൽ നമ്മുടെ ഭാഷാപരമായ വക്കുകളെക്കാളേറെ യഥാർഥ ഗ്രഥകാരന്റെ വാക്കുകളും പ്രയോഗങ്ങളും അവലമ്പനവും നമ്മുക്കിതിൽ ധാരാളം കാണാൻ സാതിക്കും. അത് കൊണ്ട് തന്നെയാണ് റഹമാനി വായിക്കുന്നവർക്ക് പലപോഴും ഒന്നും പിടികിട്ടാത്തത്. ഇതിൽ പ്രതിപാതിക്കുന്ന നക്ഷത്രത്തിന്റെ പേരുകൾ,ദിശയുടെനാമം,ചിലസ്ഥലത്തിന്റെ പേര് ചില അക്കങ്ങളുടെ ഉച്ചാരണം നമ്മുടെതായി നാം ഉൾകൊണ്ടതായി കാണാം.(u കോമ്പസിലെ ദീശാനാമങ്ങൾ)
 
റഹ്‌മാനിയിൽ പറയുന്ന ദിശ നാമങ്ങൾ അടങ്ങിയ കൊമ്പസ്

15 ആം നൂറ്റാണ്ടിന്റെ അവസാനകാലഘട്ടത്തിൽ ജിവിച്ചിരുന്നതും കടലിലെ സിംഹം എന്ന പേരിൽ അറിയപെടുന്നതുമായ യമൻ ദേശക്കാരനായ "ഇബ്നു മാജിതി"ന്റെ "സുഫാലിയ" എന്ന പദ്യ ഗദ്യ ഗ്രഥത്തിലെ തനിമ ഒട്ടും നഷ്ടപെടാത്ത രിതിയിൽ അന്ന് ഇവിടെ ജിവിച്ചിരുന്നവർ പരിഭാഷപെടുത്തി എടുത്തതാണ് നാം ഇന്നുകാണുന്ന റഹമാനി എന്ന ഗ്രഥം. റഹ്‌മാനിയും പദ്യ ഗദ്യ രുപത്തിലാണ് ഇന്നും നിലകൊളുന്നത്. ഇതിലെ ചില ഭാഗങ്ങൾ അറബിയിൽ തന്നെ ഇന്നും നമ്മുക്ക് കാണാം. പുർവികരുടെ എഴുത്ത് രിതി കണ്ട് ചിലർ വട്ടെഴുത്തായി തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഈ ഗ്രഥത്തിന്റെ(റഹ്‌മാനി) മുഖവുരയിലെ പ്രാർത്ഥനയിൽ തന്നെ ഇബ്നു മാജിതിന്റെയും അദ്ദേഹത്തിന്റെ ഗുരുവന്ദ്യപിതാക്കന്മാരുടെ പേരും നമ്മുക്ക് കാണാൻ സാധിക്കുന്നതാണ്.ഇബ്നുമാജിതിന്റെ എല്ലാ അദ്യായവും അവസനിക്കുന്നത് ആമിൻ പറഞ്ഞ് കൊണ്ടാണ് ഈ അവലംബം റഹമാനിയിലും കാണാം. റഹ്‌മാനിയുടെ പരിഭാഷകൻ ലക്ഷദ്വീപ്ലേ വടക്കൻ ദ്വീപ് കാരനെന്ന് തർക്കമറ്റതാണ്. ഇതിന് റഹ്‌മാനിയിലെ പത പ്രയോഗങ്ങൾ  തന്നെ തെളിവാണ്.ലക്ഷദ്വീപിൽ മിശ്ര ഭാഷ ആയതിലായിരിക്കാം ഇവർക്ക് ഭാഷക്ക് ലിപി ഇല്ലതെ പോയത്.അതായത് പല ദേശക്കാരും പണ്ട് ഇടതാവളമാക്കിയതിനാലും അറബികളുടെ ആഗമനവും ഖുർആനിന്റെ വ്യാപനവും അറബിയുടെ സ്വധിനത്തിനു കാരണമാകുന്നു. 1980കളിൽ ആൽ ഖലം മാസികയിൽ മലയാള അക്ഷരങ്ങൾക്ക് രുപമാറ്റം വരുത്തി മിശ്രഭാഷക്ക് (ലക്ഷദ്വീപ് ഭാഷ) ലിപിയുണ്ടാക്കാൻ ശ്രമിച്ചത് ഇക്കാര്യത്തിൽ ഇപ്പോൾ ഏറേ ശ്രദ്ദിക്ക്പെടെണ്ടതാണ്. നേരത്തേ സുചിപ്പിച്ചത് പോലെ കേരളത്തിൽ അറബിമലയാളത്തിന് 400പരം വർഷത്തിന്റെ പാരമ്പ്യര്യം മാത്രം കാണിക്കുമ്പോൾ ലക്ഷദ്വീപുകളിൽ 1500വർഷങ്ങൾക്ക് മുമ്പ് ഇത്തരം പരിഭാഷയുമ്മറ്റും അറബി അക്ഷരങ്ങൾ ഉപയോഗിച്ചതായി കാണുന്നു.
കേരളത്തിലെ ആദ്യ അറബി മലയാള ഖുർആൻ പരിഭാഷ 
കിൽത്താനിൽ നിന്നു കിട്ടിയ ഖുർആൻ പരിഭാഷ

കേരള കരയിൽ നീന്നും ലഭിച്ച ആദ്യത്തെ അറബിമലയാള ഖുർആൻ പരിഭാഷയും കിൽത്താൻ ദ്വീപിൽ നിന്നും ഞങ്ങൾക്ക് ലഭിച്ച കാലപയക്കം നിർണയിക്കാത്ത ഖുർആൻ പരിഭാഷയും തമ്മിൽ ചേർത്ത് നോക്കിയാൽ രണ്ടും ഒരാളുടെ കൈ പടയേന്നെ പറയാൻ പറ്റു ഇതിൽ നിന്നെല്ലാം നമുക്ക് മസ്സിലാകുന്നത് ലക്ഷദ്വീപ് കാരൻ നൂറ്റണ്ടുകൾക്ക് മുമ്പ് തന്നെ അവന്റെ ഭാഷ എഴുതതിനായി അറബി അക്ഷരങ്ങൾ ഉപയോഗിച്ചു എന്നതാണ്.
ഏതാണ്ട് 300,600 വർഷത്തിനിടക്ക് ഇവിടത്തെെ കച്ചവടകാർ അവരുടെ പണമിടപാടുകൾ എഴുതിയതും അറബി അക്ഷരങ്ങൾ ഉപയോഗച്ചാണെന്ന് നമ്മുക്ക് തെളിവുകളുടെ അടിസ്ഥാനത്തിൽ പറയാൻ  സാധിക്കും. 
 
ബഹു:ആൽ ഹാജ് കെ.പി.സിറാജ് കോയ മുസ്ല്യാർ രജിച്ച കൗവ് മാല

ഈ അടുത്തകാലത്ത് പരേതനായ നമ്മുടെ ഖാളി ബഹു:ആൽ ഹാജ് കെ.പി.സിറാജ് കോയ മുസ്ല്യാർ രജിച്ച കൗവ് മാല തികച്ചും മിശ്രഭാഷയാണ് റഹ്‌മാനിയിലെ ചില ഭാഗങ്ങൾ അദ്ദേഹത്തിന്റെ ശൈലിൽ രുപ പെടുത്തിയതാണിത്. ..........തുടരും
“ലക്ഷദ്വീപിലെ പൂർവികർ എക്കാലത്തേയും മികച്ച നാവികരായിരുവെന്നത് തർക്കമറ്റ കാര്യമാണ്. ഇവർ കാലമത്രയും ഉപയോഗിച്ചിരുന്ന ‘റഹ്‌മാനി’ എന്ന ഗ്രന്ഥത്തിലെ ഭാഷ പുതു തലമുറക്ക് അന്യമാണ്” - See more at: http://www.kadaltheeramblog.com/2013/09/blog-post_7.html#sthash.vML6It4c.dpuf
“ലക്ഷദ്വീപിലെ പൂർവികർ എക്കാലത്തേയും മികച്ച നാവികരായിരുവെന്നത് തർക്കമറ്റ കാര്യമാണ്. ഇവർ കാലമത്രയും ഉപയോഗിച്ചിരുന്ന ‘റഹ്‌മാനി’ എന്ന ഗ്രന്ഥത്തിലെ ഭാഷ പുതു തലമുറക്ക് അന്യമാണ്” - See more at: http://www.kadaltheeramblog.com/2013/09/blog-post_7.html#sthash.vML6It4c.dpuf
“ലക്ഷദ്വീപിലെ പൂർവികർ എക്കാലത്തേയും മികച്ച നാവികരായിരുവെന്നത് തർക്കമറ്റ കാര്യമാണ്. ഇവർ കാലമത്രയും ഉപയോഗിച്ചിരുന്ന ‘റഹ്‌മാനി’ എന്ന ഗ്രന്ഥത്തിലെ ഭാഷ പുതു തലമുറക്ക് അന്യമാണ്” - See more at: http://www.kadaltheeramblog.com/2013/09/blog-post_7.html#sthash.vML6It4c.dpuf

1 comments:

അജ്ഞാതന്‍ പറഞ്ഞു...

abhinandhanangal

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...