Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

എങ്ങനെ ഏന്ത്കൊണ്ട് ?

Written By കടൽത്തീരം on 2014, മേയ് 22, വ്യാഴാഴ്‌ച | 1:01 PM


എങ്ങനെ ഏന്ത്കൊണ്ട് ?
ഒരു കാലത്ത് ഏല്ലാവരാലും ചെറിയ പൊന്നാനി എന്ന പേരിൽ കേളികേട്ട കിൽത്താൻ ദ്വിപിൽ നിന്നും പള്ളി നശിച്ചിട്ടുണ്ടെന്ന് കേട്ടാൽ ആരാണ് വിശ്വസിക്കുക. സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചെന്ന് കേട്ടാൽ വിശ്വസിക്കാൻ പ്രയാസം തന്നെയാണ് അങ്ങനെയുള്ള ഒരു ചരിത്ര സംഭവം നമുക്ക് ഇവരിലുടെ അടുത്തറിയാം.
 മുഹമ്മദ് (കുന്നിബബന്‍)(83)
ഒരു പുതുവര്‍ഷസായാഹ്നത്തി പഴയചില കാര്യങ്ങ പറഞ്ഞിരിക്കവെ പുതിയപുര കാസ്മിക്കോയ (കാക്വാ)യി നിന്നും അതിശയോക്തി ഉളവാക്കുന്ന ഒരു ചോദ്യം ഉയര്‍ന്നു. നിങ്ങൾക്കെന്തറിയാം? ‘‘സ്സങ്ക്വാപ്പള്ളി ഫിടിയുണ്ടാ’’? അങ്ങനെ ഒരു പള്ളിയുടെ പേരു കേള്‍ക്കുന്നത് ആധ്യമായിട്ടായിരുന്നു. ഞങ്ങള്‍ക്ക് അറിയാത്ത ആ പള്ളിയെകുറിച്ച് കാക്ക്വവ യില്‍നിന്നുള്ള വിശദീകരണം ഇങ്ങനെയായിരുന്നു. കുഞ്ഞാലിയക്ക എന്ന വീടിന്റെ വടക്ക് ഭാഗത്തായി കൊല്ലങ്ങള്‍ക്ക് മുമ്പ് ഇങ്ങനെ ഒരു പള്ളി നിലനിന്നിരുന്നതായി എനിക്ക് പറഞ്ഞ് കേട്ടിട്ടുണ്ട് .അങ്ങനെ ഒരു പള്ളി ഉണ്ടായിരുന്നോ? എങ്കില്‍ ആപള്ളിസ്ഥിതി ചെയ്തിരുന്ന യഥാര്‍ത്ഥ സ്ഥലം ഏത്? നശിക്കാനുണ്ടായകാരണം? തുടങ്ങിയ കാര്യങ്ങളിലേക്കുള്ള അനേഷണത്തിലേക്കാണു ഞങ്ങ എത്തിച്ചേര്‍ന്നത്.
കാക്ക്വവ പറഞ്ഞ സ്ഥലത്ത് ചെന്ന് വിശദമായി നിരീക്ഷിച്ചു പള്ളിയുടെ അവശിഷ്ടങ്ങളോ അടയാളങ്ങളോ ഒന്നും തന്നെ പ്രസ്തുതസ്ഥലത്ത് കാണാന്‍കഴിഞ്ഞില്ല. പറയപ്പെട്ട സ്ഥലത്തിന്റെ വടക്കു പടിഞ്ഞാറു കല്‍ക്കുളിയും' കിഴക്ക് മാറി ഒരു കുളവും കാണാന്‍ സാധിച്ചു കൂടുത അറിയുന്നതിനായി ഞങ്ങ നാട്ടിലെ പ്രായമുള്ള കാരണവന്‍മാരെ സമീപിക്കുകയുണ്ടായി ഞങ്ങദ്യമായി മുഹമ്മദ്കോയ (കുന്നിമമ്പൻ)  പള്ളിപ്പുര നെ സമീപിച്ചു ഇ പറയപ്പെട്ട സ്ഥലവുമായി കുടുമ്പപരമായി ബദ്ധമുള്ള വ്യക്തിയാണദ്ധേഹം ആ സ്ഥലത്ത് പള്ളി പൊളിഞ്ഞനിലയി കണ്ടിട്ടുള്ളതായും അതിന്റെ തൊടുത്തുള്ള കല്‍കുളിയില്‍ കല്ലുവെട്ടുയും അവിടെ പിന്നീട് കുളമാക്കിമാറ്റുകയും ചൈതതായി കുന്നിബമ്പന്‍ തറപ്പിച്ച് പറയുന്നു അതിന്റെ പടിഞ്ഞാഭാഗത്തെ (മാന്തിപള്ളി/മാന്തും പള്ളി) കടല്‍തീരത്തെ ഉസങ്ക്വാപള്ളിയാ എന്ന പേരി അറിയപ്പെടുന്നതായി കുന്നിബബന്‍ വിശദീകരിക്കുന്നു ഇദ്ധേഹത്തിന് ഏകദേശം എണ്‍പത്തിമൂന്ന് (83) വയസ് പ്രായം കാണും.
വിശദമായപരിശോനക്കായ് ഞങ്ങ വീണ്ടും ആ സ്ഥലം സന്തര്‍ഷിച്ചെങ്കിലും പ്രതേകിച്ച് ഒന്നും തന്നെ കണ്ടെത്താനായില്ല.അവിടെവെച്ച് അബ്ദുസ്‌സലാം മുസ്ല്യയാ പുതിയപുര ഞങ്ങളോടൊപ്പം ചേരുകയും പുതുയൊരാളെ പരിചയപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് സക്കരിയ ) ഇക്കാക്ക )യെ പരിചയപ്പെടുത്തിത്തരുകയും ചെയ്തു.
ഇക്കാക്ക ഉസ്സ്ങ്ക്വാ പള്ളിയെകുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. സ്സങ്ക്വാപ്പള്ളി സ്ഥിതിചൈതിരുന്നത് മാന്തിപ്പള്ളിക്  (മാന്തുംപള്ളി ന്നും പറയും)  പടിഞ്ഞാറെ തീരത്തോടടുത്ത് ഇപ്പോള്‍ സൈദലി കീളാ ഇല്ലം താമസിക്കുന്ന വീടിന്റെ ഏകദേശം പടിഞ്ഞാറായി വരും ആ സ്ഥലം .എന്റെ ചെറുപ്പകാലത്ത് ഈ പറയപ്പെട്ടസ്ഥലത്ത് മേല്‍കൂര നശിച്ചനിലയി പള്ളി കണ്ടിരുന്നു. അതിനടുത്ത് വളരെചെറിയഒരു കിണറ് ഉണ്ടായിരുന്നു. മാത്രമല്ല കുഞ്ഞാലിയക്കല്‍ എന്നവീടിന്റെ വടക്ക്ഭാഗത്തായി് ഇല്ലാ മേസ്ത്‌രി (സൈത് സ്മായില്‍കോയ നാലകം) എന്ന വക്തി അവിടെ ഒര കൃഷി വേലി ഉണ്ടാക്കുകയും തന്നെ പണിക്കേല്‍പ്പിച്ച് അദ്ധേഹം കരയിലേക്ക് പോവുകയു  ചൈയ്തു. അദ്ദേഹം . 5,6 മാസങ്ങ കഴിഞ്ഞ് തിരിച്ച് വരുന്നത് വരെ ഞാന്‍ അവിടെ ജോലി ചൈതിരുന്നു. അങ്ങനെ കാക്കവായും കുന്നിബബനും പറഞ്ഞത് പോലെ ഒരു പള്ളി എന്റെ അറിവി ഞാൻ കണ്ടിട്ടില്ല ഏകദേശം 93 വയസ്സുള്ള ഇക്കാക്ക 1940 കളി ടക്ക് ഭാഗത്ത് വീടുവെച്ച് അങ്ങോട്ട് താമസ്സം മാറ്റിയിരുന്നു. അദ്ധേഹം ഞങ്ങളോട് സംസാരിക്കുമ്പോൾ പൂര്‍ണ ആരോഗ്യത്തോടും മറവി കൂടാതെയുമാണു സംസാരിച്ചത്.
സക്കരിയ (ഇക്കക്ക) 93

തുടര്‍അനോഷണത്തിന്റെ ഭാഗമായി ഞങ്ങ ഇക്കാക്ക പറഞ്ഞസ്ഥലം സന്തര്‍ഷിച്ചു. അവിടെ ഒരു കിണറും തറപൊളിഞ്ഞതാണെന്ന് തോന്നുന്ന ഒരു മണ്‍കൂനയും അവിടെ കണാമായിരുന്നു.തുടര്‍ന്ന് പരിസരവാസികളായ സൈദലിയും സുന്തരിബി മാടത്തിയബാലും ഈ സ്ഥലത്തെക്കുറിച്ച് വാചാലരായി.
സൈദലി: ഞങ്ങള്‍ ഇവിടെ താമസം മാറിയ ശേഷം വൃത്തിയാക്കി എടുത്തതാണു ഈ കിണ. ഇതില്‍നിന്നും എടുത്ത മണ്ണും കല്ലുകളും എന്റെ വീട്ടാശ്യത്തിനാണു ഉപയോഗിച്ചത്. അന്നേക്ക് ഒരു കയ്യാല പൊളിഞ്ഞ് പോയത് പോലൊരുമണ്‍കൂനഇവിടെ ഉണ്ടായിരുന്നു.
സുന്തരിബി: ഞങ്ങ ഇവിടെ താമസത്തിനായീ വരുബോഴത്തേക്ക് ഇടിഞ്ഞ് പൊളിഞ്ഞ ഒരു  വലിയകയ്യാലപോലെയായിരുന്നു. ഞങ്ങ വീട്ടാവശത്തിനായി ഇ സ്ഥലത്തി നിന്ന് ചെരലെടുക്കുന്നത്കണ്ട പീടിയം കിടാവ് ഹാജി ഇ സ്ഥലത്തില്‍നിന്നും ചെരല്‍ എടുക്കെരുതെന്നും ഇതൊരു പള്ളിനിന്ന സ്ഥലമാണെന്നും പറഞ്ഞു .സുന്തരിബിയ്യുടെ വീട്ടില്‍നിന്നും ചായ കുടിച്ചിറങ്ങിയ ഞങ്ങ വീണ്ടും കുന്നിബബനെ കാണാ തീരുമാനിച്ചു. സമയത്തൊക്കെ സൈഫുള്ള ഹാജി കൊഞ്ഞനോട( ഉവ്വ) ഞങ്ങള്‍ക്ക് നേതൃത്ത്വം ൽകുന്നുണ്ടായിരുന്നു.

ഇക്കാക്ക പറഞ്ഞ കാര്യങ്ങ കുന്നിബബനോട് പറഞ്ഞപ്പോ കുന്നിബബന്‍ അതിനെ എതിര്‍ക്കുകയും താന്‍പറഞ്ഞസ്ഥലത്ത് (കുഞ്ഞാലിയക്ക എന്ന വീടിന്റെ പരിസരത്ത്തന്നെയാണു) പള്ളി ഉള്ളതെന്നും മാന്തിപ്പള്ളിക്ക് പടിഞ്ഞാറ് ഭാഗത്തെവിടെയോ മലയാംബാപ്പി എന്നൊരാ ഒരു ചെറിയ കുടിലു കെട്ടി താമസിക്കുകയും അവിടത്തെ തെങ്ങുക പരിപാലിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അവശിഷ്ടങ്ങളായിരിക്കാം ആ മൺതിട്ട എന്ന് ഞാൻ നസ്‌സിലാക്കുന്നു. തുടര്‍ന്ന് ഞങ്ങ കല്‍ക്കുളം മുത്ത്‌കോയാ (സൈത്ബുഹാരി) യുടെയും  അന്താരി (അബ്ദുല്‍കാദർ) ബപ്പത്തിയോട യുടെയും അടുത്ത് ഇതിന്റെ സംശയവുമായ് ചെന്നപ്പോ അവ ഇങ്ങനെ പ്രതികരിച്ചു.
കുഞ്ഞാലിയക്ക എന്ന വീടിന്റെ വടക്ക്
അന്താരി: കുഞ്ഞാലിയക്ക എന്നവീടിന്റെ വടക്ക് ഭാഗത്തുള്ള കല്‍ക്കുഴിയില്‍നിന്നും ബിയ്യക്ക്വ ഉസ്താതിനുവേണ്ടി കല്ല് വെട്ടിട്ടുണ്ടെന്നും ഒരു പരിതി എത്തിയപ്പോ അതിനപ്പുറത്ത് ഒരു ള്ളിയുടെ സ്ഥലമാണെന്നും ഇനി കിഴക്ക്ഭാഗത്തേക്ക് കല്ല് വെട്ടരുതെന്നും ഉസ്താത് പറഞ്ഞിരുന്നു . മത്രമല്ല അവിടെ കലങ്ങിപ്പോയ ഒരു കെിടത്തിന്റെ അവശിഷ്ടങ്ങൾ അടുത്തകാലം വരെ കാണാനുണ്ടായിരുന്നു. പക്ഷെ അത് ഏത് പള്ളിയാണെന്നൊന്നും എനിക്കറിയില്ല.
മുത്ത്‌കോയ വിശദീകരിക്കുന്നു ഞാ ആ പള്ളി കാണുംപോഴത്തേക്ക് ഒരുഭാഗത്തുള്ള കല്‍ക്കെട്ട് പൂര്‍ണമായും നശിച്ചിരുന്നു.(കുഞ്ഞാലിയക്ക എന്നവീടിന്റെ വടക്ക്) അവിടെയുള്ള കുളത്തിന്റെ നേരെപടിഞ്ഞാര്‍മാറിയാണു ഉസ്‌സങ്ക്വാ പള്ളിയുടെ സ്ഥാനം.ഈ സമയം ബിയ്യക്കുന്നിയും (കാസ്മിക്കോയ നടുംതിരുവ്) ഞങ്ങളോടൊപ്പം ചേര്‍ന്നിരുന്നു. അവിടന്നും നല്ലക്വകോയാ (ഹസ്‌സന്‍ കോയ കല്‍ക്കുളം) യെ കാണാന്‍ പോയി അദ്ധേഹം പറഞ്ഞതിങ്ങനെ ഫണ്ട് മാടിചാടല്‍ എന്നൊരു കളി ഉണ്ടായിരുന്നു. തും കുഞ്ഞാലിയക്ക എന്നവീടിന്റെ വടക്ക് ഭാഗത്തായിരുന്നു. ഞാനും സൈഫുള്ളായും കളിയില്‍സ്തിരം പങ്കെടുക്കുന്നവരായിരുന്നു. മത്രമല്ല ഞങ്ങ ആ ഭാഗത്ത് കളിച്ചു വളര്‍ന്നവരാണ്. ഈ ഭാഗത്ത് പള്ളി പൊളിഞ്ഞതൊ മറ്റ് വല്ല അവശിഷ്ട്ങ്ങളൊ ഒന്നും തന്നെ കണ്ടിട്ടില്ല. ഞങ്ങള്‍ക്ക് തന്നെ ഇതൊരുപുതിയഅറിവാണ് !
ഇതിനിടയില്‍ മമ്പങ്ക്വ (ശാഹുദ്ധീന്‍ഇടയാക്കൽ) നൂറുദ്ധീന്‍ ധാരിമി (മുഹമ്മത് ഹനീഫാ ഇടയാക്ക) ഇവര്‍ ഇരുവരേയും കണ്ടിരുന്നു. ഇവരുടെ  അഭിപ്രായത്തില്‍ കുഞ്ഞാലിയക്ക എന്ന വീടിന്റെ മുറ്റത്തുള്ളത് ഒരു പള്ളിജമ്മമാണെന്ന് നൂറുദ്ധീന്‍പറയുബോ അതൊരു പള്ളി നിന്നസ്ഥലമാണെന്ന് ശാഹുദ്ദീന്‍ പറയുന്നു .അവിടെ കഴിയുമെങ്കില്‍ഒരു നിസ്‌കാരപ്പള്ളി സ്ത്രിള്‍ക്കുവേണ്ടി എടുപ്പിക്കണമെന്നും തന്റെ വാപ്പ തന്നോട് പറഞ്ഞിരുന്നതായും ശാഹുദ്ധീന്‍ പറയുന്നു.
പള്ളിയുടെ കിളർ

തുടര്‍ന്ന് കാക്ക ((അത്തര്‍കോയാ പുതിയസുറബി യെ കണ്ട് മുട്ടുയും ഇതേ ചോദ്യം ആവര്‍ത്തിക്കുകയും ചൈതു .കാക്കയുടെ മറുപടി രസകരമായിരുന്നു. ഇത് രണ്ടും രണ്ട് പള്ളിയാണെന്നും കുഞ്ഞാലിയക്ക എന്ന വീടിന്റെ മുറ്റത്തുള്ള പള്ളിയുടെ പേരുതനിക്ക് അറിയില്ലെന്നും മാന്തിപ്പള്ളിയുടെ പടിഞ്ഞാര്‍ ഭാഗത്തുള്ള പള്ളിയാണു ഉസ്‌സങ്ക്വാപ്പള്ളി എന്നും ആ കടപ്പുറത്തെ ഉസ്സങ്ക്വാപ്പള്ളിയാന്നും പറയപ്പെടുന്നു എന്നാണു എന്റെ കേട്ടറിവ്..................

ഇവിടെ നമ്മുക്ക് പള്ളിയുണ്ടായിരുന്നു എന്ന കര്യം നാട്ടിലെമുതിർന്നവരിൽ നിന്നും വ്യക്തമാണ്. പള്ളിയുടെ യതാർത്ഥ സ്ഥാനം,നശിക്കാനുണ്ടായ കാരണങ്ങൾ എന്നിവയേ കുറിച്ച് തിർപ്പ് കൽപ്പികണമെങ്കിൽ വിവിത ഘടകങ്ങളെ വിവിത ഘട്ടങ്ങളിലുടെ പഠനവിതയമാക്കേണ്ടതുണ്ട്. പള്ളിയുടെ സ്ഥാനം നിർണയിക്കപ്പെടുകയാണെങ്കിൽ നശിച്ചു പോയ ഉസ്സങ്ക്വാ പള്ളി പുതിയ രുപത്തിലും ഭാവത്തിലും തലപൊക്കും തിർച്ച. അങ്ങനെ സംഭവിച്ചാൽ ഇന്ന് ചിലർ കൈകാര്യം ചെയ്യുന്ന സ്ഥലം (ഭുസ്വത്ത്) അവർക്ക് നഷ്ടപെടും അത്കൊണ്ട് തുടരന്വേഷണത്തിന് ഏറ്റവും പ്രതികൂലമായിനിൽക്കുന്ന ഘടകമിതുതന്നെ യായിരിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നുനഷ്ടപെട്ടത് തിരിച്ചു കിട്ടിമെന്ന് പ്രത്യാശിക്കാം…….
ഉസ്സങ്ക്വാ പള്ളിയാറിൽ നിന്നുള്ള ദൃശ്യം


3 comments:

Dweepdiary Lakshadweep പറഞ്ഞു...

വളരെ നന്നായിട്ടുണ്ട്...

കടൽത്തീരം പറഞ്ഞു...

വളരെ നന്ദി

അജ്ഞാതന്‍ പറഞ്ഞു...

nashtapettathu thirichu kittatte ennu praarthikkunnu

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...