Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

നരകിക്കുന്ന യാത്രക്കാർ

Written By കടൽത്തീരം on 2013, ഡിസംബർ 6, വെള്ളിയാഴ്‌ച | 3:08 PM

മണിക്കുറോളം വൈലത്ത് നിൽക്കുന്നയാത്രക്കാർ
കിൽത്താൻ: എക്കാലവും അവഗണനമാത്രം സമ്മാനിച്ച ലക്ഷദ്വീപ് പോർട്ട് ഡിപാർട്ട്മെന്റ് കിൽത്താൻ ദ്വിപു കാരുടെ ക്ഷമ കൂടി പരിക്ഷിക്കുകയാണ്.മാസങ്ങളും വർഷങ്ങളും  പിന്നിട്ടിട്ടും പോളിച്ച് മാറ്റിയ  പാസഞ്ചർ ഹാളിന്റെ പുനർ നിർമാണത്തിൽ നിന്നും പല കാരണങ്ങൾ പറഞ്ഞ് തടി ഊരുകയാണിപ്പോൾ. താൽകാലിക ട്ടിക്കറ്റ് കൌണ്ടറിൽ യാത്ര കാർക്ക് വേണ്ട സൌകര്യംമുണ്ടന്നാണ് ഇവരുടെ വാദം.പ്രസ്ത്ഥുത കൌണ്ടറ് ജട്ടിയിൽ നിന്നും നൂറ് മിറ്ററിൽ അധികം ദൂരത്താണ് സ്ഥിതി ചെയുന്നത്, ഇതിൽ പത്തിൽ കുടുതൽ അളുകൾക്ക് ഇരിക്കാനുള്ള സൌകര്യം‌പോലുമില്ലന്നതാണ് വാസ്ഥവം.ഇനി പത്ത്പേർ ഇരിക്കാമെന്ന്‌വെച്ചാൽ ഇവരുടെ ലഗേജുകൾ എവിടെ വെക്കും.ഇവിടെ കുടി വെള്ളത്തിന്റെ കാര്യത്തിൻ സാഹാറ മരുഭുമിയേതോല്പിക്കും,ഒന്ന് മൂത്രമൊഴിക്കാൻ പോലും പറ്റാത്ത അവസ്ഥ.സ്ത്രികളുടെയും കുട്ടികളുടെയും കാര്യം ഇതിലേറേ കഷ്ടമാണ്.
ഇതല്ലാം അനുഭവിക്കുന്നവരാകട്ടെ  ഹോട്ടലുകളിലും റോഡിലും പിറു പിറുത്ത് അമർഷം തീർക്കുകയാണ്.“കഴുത കരഞ്ഞ് തിർക്കും” എന്ന് പറഞ്ഞത് പോലെ. റോഡിലും ഹോട്ടലുകളിലും മാത്രം പിറു പിറുത്ത് അവസാനിപ്പിക്കാതെ ഇത് ബന്ധപ്പെട്ട അധികാരികളുടെ മുൻപിലെത്തിച്ച് ഉചിതമായ പരിഹാരം നേടുന്നതിനായി നാട്ടുകാർ ശ്രമിക്കേണ്ടതുണ്ട്.വെറും വോട്ട് മാത്രം നോക്കാതെ ജന പ്രതിനിധികൾ ഇതിനൊരു ശാശ്വത പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നു
തണൽ തേടുന്ന യാത്രക്കാർ

തണൽ തേടുന്ന യാത്രക്കാർ

മണിക്കുറോളം വൈലത്ത് നിൽക്കുന്നയാത്രക്കാർ


റോഡിൽ കിടക്കുന്നലഗേജുകൾ

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...