Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

# 24 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റിന് സാധ്യത #പ്രശ്നപരിഹാരത്തിന് കേവലം അഞ്ച് ദിവസം... #ഹജ്ജ് യാത്രാപട്ടികയായി; ആദ്യഘട്ടം 14 മുതല്‍ #

recent updates

24 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റിന് സാധ്യത

Written By kadaltheeram kiltan on 2014, സെപ്റ്റംബർ 13, ശനിയാഴ്‌ച | 9:40 PM

 കൊച്ചി: കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തിലാണ് കാറ്റുവീശാന്‍ സാധ്യത. മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പുലർത്തണമെന്ന്
മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് അറിയിച്ചു.

9:40 PM | 0 comments

പ്രശ്നപരിഹാരത്തിന് കേവലം അഞ്ച് ദിവസം...
കിൽത്താൻ: ദ്വിപിലെ നിറുന്നപ്രശ്നങ്ങൾ അക്കമിട്ടു നിരത്തി കിൽത്താൻ ഓട്ടോയുണിയനും വാഹന ഉടമകളും ഇന്നലേ സുചന സമരം നടത്തി. ആറ് മാസങ്ങൾക്കുമുമ്പ് സമർപിച്ച പരതിയിൻ മേൽ സക്കാറും വില്ലേജ് ദ്വീപ് പഞ്ചായത്തും ഇന്നേവരെ യതൊരു വിത നടപടിയും സ്വികരിക്കാത്തതിൽ പ്രദിഷേധിച്ചായിരുന്നു സമരം.കിൽത്താൻ ദ്വീപിലേ പൊതു നിരത്തുകൾ

സംഞ്ചാരയോഗ്യമാക്കുക,തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുക, നാട്ടിൽ അലഞ്ഞ് തിരിയുന്ന കന്ന് കാലികളെ പിടിച്ചുകെട്ടാനാവശ്യമായ നടപടി കൈകൊള്ളുക തുടങ്ങി പൊതുതാല്പര്യമുണർത്തുന്ന കാര്യങ്ങളാണ് പരാതിയിൽ പറയുന്നത്. നാട്ടിലെ എല്ലമേഘലയിൽ നിന്നുള്ള സമുഹ്യ പ്രവർത്തകറും മറ്റ് യ്ണിയൻ നേതാക്കളും പരിപാടിയിൽ പങ്കെടുത്തു. സ്ഥലത്തെ എസ് ഡി ഒ ഓഫിൽ അരംഭിച്ച സമരം ശ്രി മുപ്നകതിയോട മുഹമ്മദ് ശാഫി(റിട്ട:ലൈബ്രറിയൻ) ഉൽഘാടനം ചെയ്തു പരാതിയിൽ പറയുന്ന പശ്നങ്ങൾക്ക് അഞ്ച് ദിവസത്തിനുളിൽ പരിഹാരം കാണുനില്ലങ്കിൽ കിൽത്താൻ ദ്വിപ്ലെ ഓഫിസുകൾ സ്തംഭിപ്പിക്കുമെന്ന് സമരത്തിൽ പങ്കെടുത്ത എല്ലാവരു ഒറ്റസ്വരത്തിൽ പറഞ്ഞു. ഈ കുട്ടയിമ എക്കാലവും നില നിൽകട്ടെയെന്ന് കടൽ തീരം അശംസിക്കുന്നു.

12:37 PM | 0 comments

വേണമെങ്കിൽ ചക്ക........!!!!!!

Written By kadaltheeram kiltan on 2014, സെപ്റ്റംബർ 3, ബുധനാഴ്‌ച | 1:01 PM

 കിൽത്താൻ: വേണമെങ്കിൽ നല്ല നാടൻ കടച്ചക്ക വേരിലല്ല അതിൻറ്റെ കായിൽനിന്നും മുളപൊട്ടിമുളയ്കും. ഇതൊരു വെറുംവാക്കല്ല പച്ചയായ സത്യം. അൽപം വിവരിച്ചുതന്നെ പറയട്ടെ. കിൽത്താൻദ്വീപിലെ ഒരു സാദാരണ കർഷക കുടുംബമായ കണ്ണിപ്പുരയിൽ ചായക്ക കൂടെ കടിക്കാൻവേണ്ടി ഈ വീട്ടിലെ മൂത്ത പുയ്യാപ്ളയായ കിൽത്താനിലെ മുൻ DPമെമ്പർ ശ്രീ ഹാജാഹുസൈൻറ്റെ അതീനതയിലുള്ള ചക്കമരത്തിൽനിന്നും അറുത്തെടുത്ത കടച്ചക്കയിലാണ് ഈ അത്ഭതം കൺടത്. കാഴ്ചയിൽ രണ്ട് ചക്ക സയാമീസിരട്ടകളെപോലെ ഒട്ടിച്ചേർന്നു നിൽകുന്നു. ചക്കയുടെ ഏതാണ്ട് മധ്യഭാഗം കുത്തിത്തുറന്നു മുളപൊട്ടി ഇലത്തുമ്പ് പുറത്തേക് കഴുത്തുനീട്ടി നിൽകുന്നു. ഈ അത്ഭുത സംഭവം കിൽത്താൻദ്വീപിലെ ആദ്യത്തേതാണെന്ന് തോന്നുന്നു. മറിച്ചാണെങ്കിൽ ക്ഷമിക്കണം. പ്രസ്തുത വീട്ടുകാർ ഈ ചക്കയേ കുഴിച്ചിട്ട് മുളപ്പിക്കാനുള്ള ശ്രമത്തിലാണ്.

1:01 PM | 0 comments

new posts

Blogger നാല്‍ പ്രവര്‍ത്തിക്കുന്നത്.

Welcome Guys

നിങ്ങൾക്കും വാർത്ത്കൾ നൽകാൻ ഞങ്ങൾ അവസരം നൽകുന്നു. kadaltheeramblog@gmail.com എന്ന ഇ-മെയിൽ ഐഡിയിലേക്ക് നിങ്ങളുടെ വാർത്തകളും അഭിപ്രായങ്ങളും അയച്ചുതരുക

Recent comments

ഇത് വരേയുള്ള സന്തർഷകർ

സന്തർഷകർ

How to read malayalam

How to read malayalm മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിന്‍ ഇവിടെ അല്ലെങ്കില്‍ ഇവിടെ ക്ലിക്ക്

പേജുകള്‍‌

ഫ്ലാഷ്


നിങ്ങൾക്കും വാർത്ത്കൾ നൽകാൻ ഞങ്ങൾ അവസരം നൽകുന്നു. kadaltheeramblog@gmail.com എന്ന ഇ-മെയിൽ ഐഡിയിലേക്ക് നിങ്ങളുടെ വാർത്തകളും അഭിപ്രായങ്ങളും അയച്ചുതരുക

Advertisements